
പാലക്കാട്: കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. കരിമ്പ കാഞ്ഞിരംപാറ സ്വദേശി ബവിൻ കെ.ആർ (36) ആണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച്ച രാത്രിയിൽ വാക്കോട് ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. കല്ലടിക്കോട് ഹോട്ടൽ ജീവനക്കാരനായ ബവിൻ ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ കാട്ടുപന്നി ബൈക്കിനു കുറുകെ ചാടുകയായിരുന്നു. തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ബവിനെ പാലക്കാട് സ്വകാര്യ ആശുപത്രിലേക്ക് മാറ്റി. ബവിൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
'കൊലപാതകത്തിന് കാരണമായത് ഒരു ഫോൺ കോൾ'; വിജയലക്ഷ്മി കൊലക്കേസിൽ എഫ്ഐആർ വിവരങ്ങൾ പുറത്ത്