
റാന്നി: പത്തനംതിട്ട റാന്നിയിൽ മിനി സൂപ്പർമാർക്കറ്റിൽ കാട്ടുപന്നിയുടെ ആക്രമണം. സംഭവത്തിൽ കട ഉടമയായ സ്ത്രീക്ക് പരുക്കേറ്റു. രാവിലെ കടയുടെ ചില്ല് തകർത്ത് ഓടിക്കയറിയ കാട്ടുപന്നിയാണ് ആക്രമണം നടത്തിയത്. കടയുടെ അകത്തേക്ക് കാട്ടുപന്നി ഓടിക്കയറിയതോടെ, കടയുടമ ഇറങ്ങിയോടിയെങ്കിലും പന്നി പിന്നാലെ പാഞ്ഞ് ആക്രമിക്കുകയായിരുന്നു. ഇവരുടെ കൈക്കടക്കം പരിക്കേറ്റു. ആക്രമണകാരിയായ കാട്ടുപന്നിയെ ഒടുവിൽ അധികൃതർ വെടിവെച്ചുകൊന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam