കോഴിക്കോട് സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

Published : Jul 05, 2026, 10:40 PM IST
Kozhikode River Accident

Synopsis

കോഴിക്കോട് പൂനൂര്‍ പുഴയില്‍ സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കോഴിക്കോട് എകരൂല്‍ സ്വദേശി ഷിജുവിനെയാണ് കാണാതായത്. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ ആയിരുന്നു സംഭവം. 

കോഴിക്കോട്: സുഹൃത്തുക്കളോടൊപ്പം പുഴയില്‍ ഇറങ്ങിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കോഴിക്കോട് എകരൂല്‍ സ്വദേശി ഷിജുവിനെയാണ് പൂനൂര്‍ പുഴയില്‍ കാണാതായത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ കാവുള്ളപറമ്പ് കടവിലാണ് സംഭവം.

കോണ്‍ക്രീറ്റ് ജോലിക്കാരനായ ഷിജു മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതെന്നാണ് പ്രാഥമിക വിവരം. യുവാവ് ഒഴുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെയാണ് നാട്ടുകാര്‍ വിവരമറിയുന്നത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ നരിക്കുനി അഗ്നിരക്ഷാനിലയത്തിലെ ഓഫീസര്‍ കെ പ്രദീപിന്റെ നേതൃത്വത്തിലുള്ള ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. ഇവരോടൊപ്പം നാട്ടുകാരും സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും തെരച്ചില്‍ തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൂർണ്ണ മേൽവിലാസം ചോദിച്ചപ്പോൾ ഇറങ്ങി ഓടി, കൊറിയർ വഴി എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ
രാത്രിയിൽ സവാരി വിളിച്ച ഓട്ടോയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം, പനങ്ങാട് സ്വദേശിയായ 34കാരൻ പിടിയിൽ