മാങ്കാംകുളങ്ങര പഴയ റെയിൽവേ ക്രോസിന് സമീപം ട്രെയിൻ തട്ടിയ നിലയിൽ കാട്ടുപന്നി, ആക്രമണകാരിയായതോടെ വെടിവെച്ചുകൊന്നു

Published : Jul 18, 2026, 05:15 PM IST
Wild boar shot

Synopsis

പരിക്കേറ്റ പന്നി കൂടുതൽ ആക്രമണകാരിയായി മാറിയതോടെയാണ് ഇതിനെ വെടിവെക്കാൻ തീരുമാനിച്ചത്. വനംവകുപ്പിന്റെ ലൈസൻസുള്ള മാവേലിക്കര സ്വദേശി ശ്രീജിത്ത് സ്ഥലത്തെത്തി പന്നിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

ഹരിപ്പാട്: റെയിൽവേ സ്റ്റേഷന് വടക്കുവശമുള്ള മാങ്കാംകുളങ്ങര പഴയ റെയിൽവേ ക്രോസിന് സമീപത്തെ ചതുപ്പിൽ ട്രെയിൻ തട്ടി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടുപന്നിയെ വനംവകുപ്പിന്റെ നിർദ്ദേശപ്രകാരം വെടിവെച്ചുകൊന്നു. ഇന്ന് രാവിലെയാണ് ചതുപ്പിൽ പരിക്കുകളോടെ കിടന്ന പന്നിയെ നാട്ടുകാർ കണ്ടെത്തിയത്. വിവരമറിഞ്ഞ് നഗരസഭാ കൗൺസിലർ രാജേഷ് വനംവകുപ്പിനെ വിവരമറിയിച്ചു. തുടർന്ന് ആലപ്പുഴയിൽ നിന്നും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഡി. രാജേഷ്, സോജൻലാൽ സി. എന്നിവർ സ്ഥലത്തെത്തി പന്നിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇത് പരാജയപ്പെടുകയായിരുന്നു.

പരിക്കേറ്റ പന്നി കൂടുതൽ ആക്രമണകാരിയായി മാറിയതോടെയാണ് ഇതിനെ വെടിവെക്കാൻ തീരുമാനിച്ചത്. വനംവകുപ്പിന്റെ ലൈസൻസുള്ള മാവേലിക്കര സ്വദേശി ശ്രീജിത്ത് സ്ഥലത്തെത്തി പന്നിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഏകദേശം 40 കിലോയോളം തൂക്കം വരുന്ന ആൺ കാട്ടുപന്നിയെയാണ് കൊന്നത്. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മഹസർ തയ്യാറാക്കിയ ശേഷം നഗരസഭ ചെയർപേഴ്സൺ വൃന്ദാ എസ്. കുമാർ, വൈസ് ചെയർമാൻ അനിൽ മിത്ര, വാർഡ് കൗൺസിലർ രാജേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മോഹൻകുമാർ എന്നിവർ സാന്നിധ്യത്തിൽ ജഡം സമീപത്തെ പുരയിടത്തിൽ മറവ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാസർകോട് തീരത്ത് വൻ കൊയ്ത്ത്, തീരം നിറഞ്ഞ് മത്തി, വൻ മത്തി ചാകര പടന്ന കടപ്പുറത്ത്, ആവോളം വാരിയെടുത്ത് ചാക്കിലാക്കി നാട്ടുകാർ
പത്തരമാറ്റ് തിളക്കം, പ്ലാസ്റ്റിക് മാലിന്യത്തിൽ കണ്ട സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകി, ഹരിത കർമ്മ സേനാംഗങ്ങളുടെ സത്യസന്ധതക്ക് മാറ്റ് കൂടും