ഭാരം നൂറ് കിലോയിലേറെ വീതം, ആര്യനാട് കൃഷിക്കും ആളുകള്‍ക്കും ഭീഷണിയായ പന്നികളെ വെടിവച്ചുകൊന്നു

Published : Apr 13, 2023, 09:53 PM ISTUpdated : Apr 13, 2023, 10:04 PM IST
ഭാരം നൂറ് കിലോയിലേറെ വീതം, ആര്യനാട് കൃഷിക്കും ആളുകള്‍ക്കും ഭീഷണിയായ പന്നികളെ വെടിവച്ചുകൊന്നു

Synopsis

ആര്യനാട് പ്രദേശത്ത് കഴിഞ്ഞ കുറെ നാളുകളായി ഭീതി പരത്തിയ പന്നികളെയാണ് കൊന്നത്. വെടിവച്ച് കൊന്ന പന്നികളെല്ലാം തന്നെ നൂറ് കിലോയിലും അധികം ഭാരമുള്ളവയാണ്

തിരുവനന്തപുരം: ആളുകൾക്കും കൃഷിക്കും നാശം വിതച്ച പന്നികളെ ഷൂട്ടർ വെടിവച്ചിട്ടു. ആര്യനാട് പ്രദേശത്ത് കഴിഞ്ഞ കുറെ നാളുകളായി ഭീതി പരത്തിയ പന്നികളെയാണ് കൊന്നത്. വെടിവച്ച് കൊന്ന പന്നികളെല്ലാം തന്നെ നൂറ് കിലോയിലും അധികം ഭാരമുള്ളവയാണ്. ആര്യനാട് ഗോപകുമാറിൻ്റെ വീടിൻ്റെ പരിസരത്ത് നിന്നും 150 കിലോയോളം ഭാരമുള്ള കാട്ടു പന്നിയെയും, രാജേന്ദ്രൻ്റെ വീടിൻ്റെ പരിസരത്ത് നിന്നും 100 കിലോയോളം ഭാരമുള്ള പന്നിയെയും പാസ്‌ക്കലിൻ്റെ  കൃഷിയിടത്തിൽ നിന്നും 120 കിലോയോളം ഭാരമുള്ള പന്നിയേയും ഷാഹുലിൻ്റെ വീടിൻ്റെ പരിസരത്ത് നിന്നും  150 കിലോയോളം ഭാരമുള്ള പന്നിയെയും ഗ്രാമപഞ്ചായത്ത് ഷൂട്ടർ ബി രാജൻ വെടിവച്ചിട്ടത്.

രാത്രി ഒൻപതു മണിക്ക് ശേഷമാണ് വിവിധ ഇടങ്ങളിൽ വിവിധ ദിവസങ്ങളിലായി പ്രദേശത്ത് ഭീതി പരത്തുകയും കൃഷി നാശം ഉണ്ടാക്കുകയും ചെയ്ത പന്നികളെ വെടിവച്ചു കൊന്നത്. ഇവയെ പിന്നീട് പരിസരത്ത് തന്നെ കുഴി വെട്ടി മൂടി. വിവരം വനം വകുപ്പിനും കൈമാറി. പന്നിയെ സംസ്ക്കരിക്കാൻ ഉള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി ആണ് നാട്ടുകാരുടെയും പഞ്ചായത്തിൻ്റെയും സഹകരണത്തോടെ രാജൻ്റെ സേവന പ്രവർത്തനം. മുൻപ് വെടിവച്ചിട്ടു പന്നിയെ അജ്ഞാതർ കടത്തി കൊണ്ട് പോയ സംഭവം ഉണ്ടായതോടെ ഇപ്പോൾ അതീവ ജാഗ്രതയോടെ ആണ് പന്നിയെ വെടിവച്ചു ഇട്ട ശേഷം സംസ്കരിക്കുന്നത് വരെയുള്ള നീക്കങ്ങൾ എന്നാണ് ഷൂട്ടര്‍ രാജൻ പ്രതികരിക്കുന്നത്. 

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മലപ്പുറത്ത് കാരാട് കുഴിച്ചില്‍ കോളനിയില്‍ നിന്ന് മങ്കട സ്വദേശി നെല്ലേങ്കര അലിയുടെ നേതൃത്വത്തില്‍ 13ഓളം പന്നികളെയാണ് വേട്ടയാടിയത്. ഇവയില്‍ മിക്കതിനും ഭാരം 80 കിലോയ്ക്ക് മുകളിലായിരുന്നു. മുപ്പതോ നാല്‍പ്പതോ പന്നികളടങ്ങിയ  പന്നിക്കൂട്ടങ്ങള്‍ പാതിരാത്രികളിലെത്തി വീടിനോടു ചേര്‍ന്നുള്ള കൃഷിയിടങ്ങള്‍ കുത്തി നിരത്തിയാല്‍ പോലും നിസഹരായി നോക്കി നില്‍ക്കേണ്ട ഗതികേടില്‍ നാട്ടുകാരെത്തിയതിന് പിന്നാലെയാണ് ഇവിടെ പന്നികളെ പിടികൂടാന്‍ ആരംഭിച്ചത്. നാട്ടിന്‍ പുറങ്ങളിലെ കാടുമൂടിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്  തമ്പടിക്കുന്ന കാട്ടുപന്നികള്‍ ക്രമാതീതമായി പെറ്റുപെരുകുന്നത് ഇത്തരം വേട്ടയ്ക്ക് തിരിച്ചടിയാകുന്നുവെന്നാണ് നിരീക്ഷണം. 

പെറ്റുപെരുകി കാട്ടുപന്നികൾ, വ്യാപക കൃഷി നാശം, പൊറുതി മുട്ടി ജനം; മലപ്പുറത്ത് 13 പന്നികളെ വെടിവെച്ചുകൊന്നു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വേലസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം; ആനമങ്ങാട് പൂരത്തിനിടെ അടിപിടി, നാല് പേര്‍ അറസ്റ്റില്‍
വാടക കാർ തർക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ