ട്രെയിൻ തട്ടി പരിക്കേറ്റ നിലയിൽ ചതുപ്പിൽ കണ്ടെത്തിയ കാട്ടുപന്നിയെ ഒടുവിൽ വെടിവെച്ചുകൊന്നു

Published : Jul 18, 2026, 07:09 PM IST
Wild boar attack

Synopsis

ഹരിപ്പാട് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. രക്ഷാപ്രവർത്തനത്തിനിടെ പന്നി ആക്രമണകാരിയായതിനെ തുടർന്നാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ വെടിവെച്ചത്.

ഹരിപ്പാട്: ഹരിപ്പാട് റെയിൽവേ സ്റ്റേഷന് വടക്കുവശമുള്ള മാങ്കാംകുളങ്ങര പഴയ റെയിൽവേ ക്രോസിന് സമീപത്തെ ചതുപ്പിൽ ട്രെയിൻ തട്ടി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. ഇന്നലെ രാവിലെയാണ് ചതുപ്പിൽ പരിക്കുകളോടെ കിടന്ന പന്നിയെ നാട്ടുകാർ കണ്ടെത്തിയത്. നഗരസഭാ കൗൺസിലർ രാജേഷ് വനംവകുപ്പിനെ വിവരമറിയിച്ചതിനെത്തുടർന്ന് ആലപ്പുഴയിൽനിന്നും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഡി രാജേഷ്, സോജൻലാൽ സി എന്നിവർ സ്ഥലത്തെത്തി രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ പരിക്കേറ്റ പന്നി കൂടുതൽ ആക്രമണകാരിയായി മാറിയതോടെയാണ് വെടിവെക്കാൻ തീരുമാനിച്ചത്. തുടർന്ന് വനംവകുപ്പിന്റെ ലൈസൻസുള്ള മാവേലിക്കര സ്വദേശി ശ്രീജിത്ത് സ്ഥലത്തെത്തി പന്നിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.  

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി ബസിൽ തൊട്ടടുത്തിരുന്ന അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; കായംകുളം ഡിപ്പോയിലെ ഡ്രൈവർ പിടിയിൽ
18 വയസ്സിന് മുൻപേ ​ഗണേഷ്കുമാറിന് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ച ഉദ്യോഗസ്ഥൻ ആര്? നടപടിക്ക് നീക്കം; പേര് തിരുത്താനും നിർദേശം