ഓരോ ദിവസവും ഓരോ ഇടത്തുനിന്ന് ദുര്‍ഗന്ധം, നോക്കുമ്പോൾ കാണുന്നത് കാട്ടുപന്നികളുടെ ജഡം, ആശങ്കയിൽ ഒരു നാട്

Published : Feb 10, 2026, 09:43 PM IST
Carcass of a wild boar found in a forest area in Maniyur, Kozhikode; Health officials inspecting the site

Synopsis

വടകര മണിയൂർ പഞ്ചായത്തിലെ എളമ്പിലാട് മേഖലയിൽ കാട്ടുപന്നികൾ വ്യാപകമായി ചത്തുവീഴുന്നത് ആശങ്ക പടർത്തുന്നു. ജന്തുജന്യ രോഗങ്ങൾ പടരുമോ എന്ന ഭീതിയിൽ, കാരണം കണ്ടെത്താൻ അധികൃതർ ഉടൻ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

വടകര: കോഴിക്കോട് വടകര മണിയൂർ പഞ്ചായത്തിലെ എളമ്പിലാട് മേഖലയിൽ കാട്ടുപന്നികൾ വ്യാപകമായി ചത്തു വീഴുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്തെ കുറ്റിക്കാടുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും പന്നികളുടെ ജഡം കണ്ടെത്തുന്നത് പതിവായിരിക്കുകയാണ്. പ്രദേശത്ത് അസഹനീയമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കാട്ടുപന്നികളുടെ ജഡങ്ങൾ കണ്ടെത്തിയത്. ഏതെങ്കിലും തരത്തിലുള്ള ജന്തുജന്യ രോഗങ്ങൾ പന്നികൾക്കിടയിൽ പടരുന്നുണ്ടോ എന്നതാണ് നാട്ടുകാരുടെ പ്രധാന ആശങ്ക. പന്നികളുടെ ജഡങ്ങൾ അഴുകിത്തുടങ്ങിയതോടെ പ്രദേശത്ത് പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്നുണ്ട്. പന്നികൾ ചത്തു വീഴുന്നതിന്റെ കൃത്യമായ കാരണം കണ്ടെത്താൻ മൃഗസംരക്ഷണ വകുപ്പും വനംവകുപ്പും ഉടൻ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ദുര്‍ഗന്ധം കാരണം കുറ്റിക്കാടുകളുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തുമ്പോഴാണ് പന്നികളുടെ ജഡം കാണുന്നത്. മണിയൂര്‍ എളമ്പിലാടാണ് ഈ സാഹചര്യം നിലനില്‍ക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലോറിയൊതുക്കി മയങ്ങാൻ കിടന്നതാണ്, വാഹനത്തിനടിയിൽ നിന്ന് ബഹളം കേട്ട് പുറത്തിറങ്ങി നോക്കി, ഡ്രൈവറെ 6 തെരുവുനായ്ക്കൾ, ​ഗുരുതര പരിക്ക്
മൊബൈൽ സ്ക്രീൻ കാർഡിൽ അണലിക്കുഞ്ഞ്; ആദ്യം ഞെട്ടല്‍, പിന്നീട് കൗതുകം! വേറിട്ടൊരു രക്ഷാപ്രവർത്തനം