പാലുമായെത്തിയ ഓട്ടോറിക്ഷയിൽ കാട്ടുപന്നി ഇടിച്ചു, വണ്ടി മറിഞ്ഞു, രണ്ട് പേർക്ക് പരിക്കേറ്റു

Published : Apr 07, 2024, 06:34 PM ISTUpdated : Apr 07, 2024, 06:37 PM IST
പാലുമായെത്തിയ ഓട്ടോറിക്ഷയിൽ കാട്ടുപന്നി ഇടിച്ചു, വണ്ടി മറിഞ്ഞു, രണ്ട് പേർക്ക് പരിക്കേറ്റു

Synopsis

സൊസൈറ്റിയിലേക്കുള്ള പാൽ വാങ്ങുകയും ചില്ലറ വിൽപന നടത്തുകയും ചെയ്യുന്നതിനിടെ കാട്ടുപന്നി ഓട്ടോയിൽ തട്ടിയതിനെ തുർന്ന് ഓട്ടോ മറിഞ്ഞു

ഇടുക്കി: നെടുങ്കണ്ടത്തിനു സമീപം തേർഡ് ക്യാമ്പിൽ കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. തേർഡ് ക്യാമ്പ് എം.ഡി.എസ് പാൽ സൊസൈറ്റി ജീവനക്കാരൻ മുണ്ടാട്ടുമുണ്ടയിൽ ഷാജി, ഓട്ടോ ഡ്രൈവർ റജി എന്നിവർക്കാണ് പരിക്കേറ്റത്. സൊസൈറ്റിയിലേക്കുള്ള പാൽ വാങ്ങുകയും ചില്ലറ വിൽപന നടത്തുകയും ചെയ്യുന്നതിനിടെയാണ് കാട്ടുപന്നി ഓട്ടോയിൽ തട്ടിയത്. തുർന്ന് ഓട്ടോ മറിഞ്ഞു. റെജിയും ഷാജിയും റോഡിലേക്ക് തെറിച്ചു വീണു. ഇവരുടെ ദേഹത്തേക്കാണ് ഓട്ടോ മറിഞ്ഞത്. സാരമായി പരിക്കേറ്റ ഷാജിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവർ റെജി തുക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്