മലപ്പുറത്ത് കാട്ടുപന്നികൾ കടകളിലേക്ക് കൂട്ടത്തോടെ പാഞ്ഞു കയറി; ഇറങ്ങിയോടി ജീവനക്കാർ, വെടിവെച്ച് കൊന്നു

Published : Feb 07, 2024, 12:56 PM ISTUpdated : Feb 07, 2024, 01:04 PM IST
മലപ്പുറത്ത് കാട്ടുപന്നികൾ കടകളിലേക്ക് കൂട്ടത്തോടെ പാഞ്ഞു കയറി; ഇറങ്ങിയോടി ജീവനക്കാർ, വെടിവെച്ച് കൊന്നു

Synopsis

ഈ സമയം കടയിൽ ജീവനക്കാരുണ്ടായിരുന്നു. ഇവരെല്ലാം കടകളിൽ നിന്ന് ഇറങ്ങിയോടി. പന്നിയുടെ ആക്രമണത്തിൽ നിർത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. പന്നികൾ കടകളിലേക്ക് ഓടിക്കയറുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. 

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് അരിക്കണ്ടംപാക്കിൽ കാട്ടു പന്നികൾ കടകളിലേക്ക് കൂട്ടത്തോടെ പാഞ്ഞു കയറി. പത്തോളം പന്നികളാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കടകളിലേക്ക് ഓടിക്കയറിയത്. പഞ്ചായത്ത്‌ സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പന്നികളെ വെടിവെച്ചു കൊന്നു. ഷൂട്ടർമാരാണ് വെടിവെച്ച് കൊന്നത്. 

രാവിലെ 10:30 നാണ് സംഭവം. കാട്ടുപന്നികൾ കടകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഈ സമയം കടയിൽ ജീവനക്കാരുണ്ടായിരുന്നു. ഇവരെല്ലാം കടകളിൽ നിന്ന് ഇറങ്ങിയോടി. പന്നിയുടെ ആക്രമണത്തിൽ നിർത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. പന്നികൾ കടകളിലേക്ക് ഓടിക്കയറുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. 

'ഹിന്ദു യുവതിയോട് സംസാരിക്കുന്നത് തെറ്റ്'; മലയാളി യുവാവിന് നേരെ ശ്രീരാമ സേന പ്രവർത്തകരുടെ സദാചാര ആക്രമണം

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

16 ദിവസം പ്രായമായ സ്വന്തം കുഞ്ഞിനെ ആശുപത്രിയില്‍ അപരിചിതയായ സ്ത്രീയെ ഏല്‍പിച്ച് യുവതി മുങ്ങി; അന്വേഷണം
സെന്‍സസ് എടുക്കാനെന്ന വ്യാജേനെയെത്തിയ യുവതി, വയോധികയുടെ മാല കവര്‍ന്നു, വിഗ് ഊരി വീണതോടെ ആളെ കണ്ട് ഞെട്ടൽ, പിടിവീണു