അടിമാലിയില്‍ കാട്ടുപോത്ത് കിണറ്റില്‍ വീണു

Published : Dec 10, 2018, 11:45 AM ISTUpdated : Dec 10, 2018, 11:49 AM IST
അടിമാലിയില്‍ കാട്ടുപോത്ത് കിണറ്റില്‍ വീണു

Synopsis

ചൂരക്കെട്ടിൽ കാട്ടുപോത്ത് കിണറ്റിൽ ചാടി. രാവിലെ കിണറ്റിൽ നിന്നു ശബ്ദം കേട്ട വീട്ടുകാർ ചെന്ന് നോക്കുമ്പോഴാണ് കിണറ്റില്‍ വീണ കാട്ടുപോത്തിനെ കാണുന്നത്. 

അടിമാലി: ചൂരക്കെട്ടിൽ കാട്ടുപോത്ത് കിണറ്റിൽ ചാടി. രാവിലെ കിണറ്റിൽ നിന്നും ശബ്ദം കേട്ട വീട്ടുകാർ ചെന്ന് നോക്കുമ്പോഴാണ് കിണറ്റില്‍ വീണ കാട്ടുപോത്തിനെ കാണുന്നത്. പനംകുട്ടി വനമേഖലയോട് ചേർന്നുള്ള ജനവാസ കേന്ദ്രത്തിലെ കിണറ്റിലാണ് കാട്ടുപോത്ത് കുടുങ്ങിയത്. 

നേര്യമംഗലം റേഞ്ചിലെ മച്ചിപ്ളാവ് വനത്തിൽ നിന്ന് എത്തിയതാവാമെന്നാണ് കരുതുന്നത്. ഫയർഫോഴ്സെത്തി വെള്ളം വറ്റിച്ചതിനാൽ അപകട നില തരണം ചെയ്തു. വനപാലകരും പോലീസും നാട്ടുകാരും രക്ഷാ പ്രവർത്തനത്തിനുണ്ട്. വനം വകുപ്പിന്റെ മ്യഗഡോക്ടർ എത്തുന്ന മുറയ്ക്കാകും പോത്തിനെ കിണറ്റിൽ നിന്നു കയറ്റാനുള്ള നീക്കങ്ങൾ നടത്തുക.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മോഷണം നടത്തി രണ്ട് മാസമായി മുങ്ങി നടന്നു, കരിയാത്തന്‍ കാവിലെ മോഷണത്തിൽ പിടിയിലായത് 22 കാരനായ മുഖ്യപ്രതി
കേരളത്തിലേക്കെത്തിയ ലോറിയിലുണ്ടായിരുന്നത് നാലര ടണ്ണോളം; മുത്തങ്ങ തകരപ്പാടിയിൽ നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടികൂടി