കാട്ടുനായ്ക്കൾ കൊന്നത് നാൽപതോളം ആടുകളെ, കനകരാജിന് നഷ്ടം നാല് ലക്ഷം, ജീവിതം വഴിമുട്ടി‌

Published : May 29, 2024, 08:47 PM ISTUpdated : May 29, 2024, 08:50 PM IST
കാട്ടുനായ്ക്കൾ കൊന്നത് നാൽപതോളം ആടുകളെ, കനകരാജിന് നഷ്ടം നാല് ലക്ഷം, ജീവിതം വഴിമുട്ടി‌

Synopsis

കനകരാജിന് നാല് ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചു. പത്ത് കിലോ മുതല്‍ 20 കിലോ തൂക്കം വരുന്ന ആടുകള്‍ കൂട്ടത്തിലുണ്ടായിരുന്നു.

ഇടുക്കി: കാട്ടുനായ്ക്കളുടെ കൂട്ടമായ ആക്രമണത്തിൽ വട്ടവട ചിലന്തിയാറില്‍  നാല്‍പ്പതോളം ആടുകൾ ചത്തു. ചിലന്തിയാര്‍ സ്വദേശിയായ കനകരാജിന്റെ ആടുകളാണ് ചത്തത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ആടുകളെ മേയാന്‍ വിട്ട സമയം കാട്ടുനായ്ക്കള്‍ കൂട്ടത്തോടെ എത്തി ആടുകളെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ആക്രമണം ഉണ്ടായതോടെ ആടുകള്‍ ചിതറിയോടി. കനകരാജിന് നാല് ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചു. പത്ത് കിലോ മുതല്‍ 20 കിലോ തൂക്കം വരുന്ന ആടുകള്‍ കൂട്ടത്തിലുണ്ടായിരുന്നു. ചിതറിയോടിയ ആടുകളുടെ ജഡം പിന്നീട് പ്രദേശവാസികള്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്.  

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം