ജനവാസ മേഖലയിൽ തമ്പടിച്ച് ആനക്കൂട്ടം; മേയാൻ വിട്ട കാളയെ കാട്ടാന കുത്തിക്കൊന്നു

Published : Mar 02, 2025, 05:34 AM IST
ജനവാസ മേഖലയിൽ തമ്പടിച്ച് ആനക്കൂട്ടം; മേയാൻ വിട്ട കാളയെ കാട്ടാന കുത്തിക്കൊന്നു

Synopsis

പാലക്കാട് അട്ടപ്പാടി മേഖലയിൽ കാട്ടാന ആക്രമണം. മേയാൻ വിട്ട കാളയ കാട്ടാന കുത്തിക്കൊന്നു. അട്ടപ്പാടി പാലൂർ ആനക്കട്ടി ഊരിൽ വനാതിർത്തിയോട് ചേർന്ന് മേയാൻ വിട്ടിരുന്ന കാളയെ ആണ് കാട്ടാന കുത്തിക്കൊന്നത്.

പാലക്കാട്: പാലക്കാട് അട്ടപ്പാടി മേഖലയിൽ കാട്ടാന ആക്രമണം. മേയാൻ വിട്ട കാളയ കാട്ടാന കുത്തിക്കൊന്നു. അട്ടപ്പാടി പാലൂർ ആനക്കട്ടി ഊരിൽ വനാതിർത്തിയോട് ചേർന്ന് മേയാൻ വിട്ടിരുന്ന കാളയെ ആണ് കാട്ടാന കുത്തിക്കൊന്നത്. പാലൂർ സ്വദേശി ബാലന്‍റെ കാളയെയാണ് ആന കുത്തിയതായി സ്ഥിരീകരിച്ചത്.

മേയാൻ വിട്ട കാള തിരികെ വരാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആനയുടെ ആക്രമണം സ്ഥിരീകരിച്ചത്. ആറ് ആനകളുടെ കൂട്ടമാണ് ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്നതെന്നാണ് നിഗമനം. കാള ചത്തത് ആനയുടെ ആക്രമണത്തിലെന്ന് വനം വകുപ്പിന്‍റെ പരിശോധയിലും സ്ഥിരീകരിച്ചു.

PREV
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ