എന്തിനും അടിയോടടി തന്നെ; ക്വീൻസ് വാക്ക് വേയിൽ യുവാക്കളുടെ ഏറ്റുമുട്ടൽ, സംഭവം ഇങ്ങനെ

Published : Mar 02, 2025, 05:10 AM IST
എന്തിനും അടിയോടടി തന്നെ; ക്വീൻസ് വാക്ക് വേയിൽ യുവാക്കളുടെ ഏറ്റുമുട്ടൽ, സംഭവം ഇങ്ങനെ

Synopsis

മർദനമേറ്റ പുതുവൈപ്പ് സ്വദേശി പ്രശാന്തിന്‍റെ സുഹൃത്തിന്‍റെ കടയിൽ നിന്ന് പ്രതികൾ കൂൾ ഡ്രിങ്ക്സ് വാങ്ങി പണം നൽകാതെ മടങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം

കൊച്ചി: കൊച്ചി ക്വീൻസ് വാക്ക് വേയിൽ അർധരാത്രി യുവാക്കൾ ഏറ്റുമുട്ടി. പുതുവൈപ്പിനിലെ കടയിൽ നിന്ന് കൂൾ ഡ്രിങ്ക്സ് കുടിച്ചതിന്‍റെ പണം കൊടുക്കാത്തത് മൂലമുണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. സംഭവത്തിൽ മുളവുകാട് പൊലീസ് കേസ് എടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് പുതുവൈപ്പിൽ തുടങ്ങിയ തർക്കമാണ് നഗരമധ്യത്തിൽ സംഘർഷത്തിൽ കലാശിച്ചത്.

മർദനമേറ്റ പുതുവൈപ്പ് സ്വദേശി പ്രശാന്തിന്‍റെ സുഹൃത്തിന്‍റെ കടയിൽ നിന്ന് പ്രതികൾ കൂൾ ഡ്രിങ്ക്സ് വാങ്ങി പണം നൽകാതെ മടങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം. പിന്നാലെ ഇതു ചോദ്യം ചെയ്തെത്തിയ പ്രശാന്തിനെ പ്രതികൾ കയ്യേറ്റം ചെയ്തു. കാറിൽ കടത്തി കൊണ്ടു പോവുകയും ചെയ്തു. തട്ടികൊണ്ടു പോയവരെ പിന്തുടർന്ന് മറ്റൊരു സംഘമെത്തിയതോടെ കൂട്ടയടിയാണ് ഉണ്ടായത്. മദ്യലഹരിയിൽ ആയിരുന്നു യുവാക്കളുടെ ഏറ്റുമുട്ടൽ.

ക്യൂൻസ് വോക് വേയിൽ വച്ച് പിന്തുടർന്നെത്തിയവരുടെ കാർ അടിച്ചുതകർത്ത പ്രതികൾ കാറിലുണ്ടായിരുന്നവരെ ക്രൂരമായി മർദിച്ചു. പ്രശാന്തിനും സാരമായി പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സ തേടി. കണ്ടാലറിയാവുന്ന നാലു പേർക്കെതിരെ കേസെടുത്ത മുളവുകാട് പൊലീസ് രണ്ടു പേരെ അറസ്റ്റു ചെയ്തു. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ നഗരത്തിലെ രാത്രികാല പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

വൈദികന്‍റെ താത്പര്യം മുതലെടുത്തു, ആഡ്ബീർ കേപ്പബിൾ എന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ചു; തട്ടിയെടുത്തത് 1.41 കോടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വല തകർത്ത് കടൽ മാക്രിയും പാറകളും, ചാകരക്കാലത്ത് തീരത്ത് കണ്ണീര്‍ത്തിര
ജെസിബിയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരണപ്പെട്ടു