മകന്‍റെ കല്യാണത്തിനായി ദുബൈയിൽ നിന്നെത്തിയിട്ട് 2 മാസം, ബാങ്കിൽ പോകവേ വയോധികന്‍റെ ജീവനെടുത്ത് ടിപ്പർ അപകടം

Published : Mar 27, 2024, 10:55 AM IST
മകന്‍റെ കല്യാണത്തിനായി ദുബൈയിൽ നിന്നെത്തിയിട്ട് 2 മാസം, ബാങ്കിൽ പോകവേ വയോധികന്‍റെ ജീവനെടുത്ത് ടിപ്പർ അപകടം

Synopsis

ദുബൈലായിരുന്ന വർഗ്ഗീസ് മകന്‍റെ കല്യാണത്തിനായി രണ്ടു മാസം മുമ്പാണ് നാട്ടിൽ വന്നത്.  കറ്റാനത്തുള്ള ബാങ്കിൽ നിന്നും പണമെടുക്കാനായി പോകവെയാണ് ദാരുണമായ അപകടം സംഭവിച്ചത്.

കായംകുളം: ആലപ്പുഴയിൽ ടിപ്പർ അപകടത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. ആലപ്പുഴ താമരക്കുളം കണ്ണനാകുഴി കണ്ണമ്പള്ളിൽ
വർഗ്ഗീസ് ഡാനിയേൽ (64)ആണ് മരിച്ചത്. കായംകുളം - പുനലൂർ റോഡിൽ കറ്റാനത്തിനു സമീപം വെട്ടിക്കോട് അമ്പനാട്ടു മുക്കിൽ വച്ച് ഇന്ന് രാവിലെ 10 മണി കഴിഞ്ഞായിരുന്നു അപകടം.ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറും ലോഡുമായി വന്ന ടിപ്പറുമാണ് അപകടത്തിൽപെട്ടത്. 

കറ്റാനത്തുള്ള ബാങ്കിൽ നിന്നും പണമെടുക്കാനെത്തിയതായിരുന്നു വർഗ്ഗീസ്. ഇിതിനിടെയിലാണ് ദാരുണമായ അപകടം സംഭവിക്കുന്നത്. ദുബൈലായിരുന്ന വർഗ്ഗീസ് മകന്‍റെ കല്യാണത്തിനായി രണ്ടു മാസം മുമ്പാണ് നാട്ടിൽ വന്നത്.  ഇടിയുടെ ആഘാതത്തിൽ ടിപ്പറിനടിയിൽ പെട്ട ഇദ്ദേഹത്തിന്‍റെ ശരീരഭാഗത്തു കൂടി ചക്രം കയറി ഗുരുതരമായി പരിക്കേറ്റിരുന്നു. കറ്റാനത്തുള്ള സ്വകാര്യാശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തിരുവല്ലയിലുള്ള സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് നടക്കും. ഭാര്യ: ഷാലി വർഗ്ഗീസ് മക്കൾ: മെറിൻ, കെവിൻ, ജെറിൻ. മരുമക്കൾ: ഘോഷ്, ജിൻസി.

Read More : വീട്ടിൽ കയറി മോഷ്ടിച്ചത് അരലക്ഷം രൂപയുടെ ബോട്ട് എഞ്ചിൻ, ഉടമ തന്നെ തൊണ്ടി കണ്ടെത്തി, ഒടുവിൽ പ്രതി പിടിയിൽ

പാലക്കാട് അയിലൂരില്‍ ടിപ്പര്‍ ലോറി അപകടത്തിൽ ഇന്ന് ഒരാള്‍ കൊല്ലപ്പെട്ടു.  ഉറങ്ങിക്കിടന്നയാള്‍ക്ക് മേൽ ടിപ്പർ കയറിയിറങ്ങിയാണ് ദാരുണാന്ത്യം. അയിലൂര്‍ പുതുച്ചി കുന്നക്കാട് വീട്ടിൽ രമേഷ് (കുട്ടൻ 45) ആണ് മരിച്ചത്.ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. വീട് നിർമ്മാണത്തിന്‍റെ ഭാഗമായി മണ്ണ് തട്ടുന്നതിനായി ലോറി പുറകോട്ട് എടുക്കുമ്പോഴാണ് തറയുടെ ഭാഗത്ത് കിടന്നുറങ്ങുകയായിരുന്ന രമേശിന്‍റെ  ശരീരത്തിലൂടെ ടിപ്പർ ലോറി കയറിയിറങ്ങിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'അടുത്ത തെരഞ്ഞെടുപ്പ് വരെ അവിടെ കിടക്കില്ല ഈ ചുവരെഴുത്തുകൾ', മാതൃകയായി ഈ സ്ഥാനാർത്ഥികൾ
സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറിൽ കുളിക്കുന്നതിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു