
ഇടുക്കി:ഇടുക്കി പന്നിയാർ എസ്റ്റേറ്റിൽ കാട്ടാനയുടെ അക്രമത്തില്‍ ഒരാള്‍ മരിച്ചു. പന്നിയാര്‍ എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായ പരിമള മോഹന്‍ ആണ് മരിച്ചത്. രാവിലെ തോട്ടം ജോലിക്കായി പോകുന്നതിനിടെ കാട്ടാന അക്രമിക്കുകയായിരുന്നു. കരിച്ചില്‍ കേട്ട് കുടെയുണ്ടായിരുന്ന തൊഴിലാളികള്‍ ആദ്യം ആനയെ തുരത്തിയ ശേഷം പരിമളത്തിനടുത്തെത്തി. ഉടന്‍ പന്നിയാര്‍ ആശുപത്രിയിലെത്തിച്ചു. വാരിയെല്ലിനടക്കം ഗുരുതര പരിക്കേറ്റതിനാല്‍ തേനി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വനംപാലകര്‍ സ്ഥലത്തെത്തി കാട്ടാനയെ ഉള്‍ക്കാട്ടിലേക്ക് തുരത്തിയിട്ടുണ്ട്. പ്രദേശത്ത് രാത്രികാല പെട്രോളിംഗ് ഏര്‍പ്പെടുത്തുമെന്നാണ് വനംവകുപ്പ് നല്കുന്ന വിവരം