ഇടുക്കിയിൽ ഒറ്റയാന്‍റെ ആക്രമണത്തിൽ വീട് ഭാഗികമായി തകർന്നു, വീട്ടുടമ രക്ഷപെട്ടത് തലനാരിഴയ്ക്ക്

Published : Jan 27, 2023, 10:08 AM ISTUpdated : Jan 27, 2023, 10:15 AM IST
ഇടുക്കിയിൽ ഒറ്റയാന്‍റെ ആക്രമണത്തിൽ വീട് ഭാഗികമായി തകർന്നു, വീട്ടുടമ രക്ഷപെട്ടത് തലനാരിഴയ്ക്ക്

Synopsis

റ്റയാൻ തുമ്പിക്കൈ കൊണ്ട് ബെന്നിയുടെ തലയിൽ തൊട്ടു. അപകടം മണത്ത ബെന്നി കട്ടിലിനടിയിലേക്ക് നിരങ്ങി നീങ്ങി രക്ഷപ്പെടുകയായിരുന്നു

 

ഇടുക്കി: ബി എൽ റാമിൽ കാട്ടാന ആക്രമണം. കാട്ടാന ഒരു വീട് തകർത്തു . കുന്നത്ത് ബെന്നിയുടെ വീടാണ് തകർന്നത്. വെളുപ്പിന് രണ്ടു മണിക്കായിരുന്നു ഒറ്റയാന്‍റെ ആക്രമണം.ബെന്നിയും ഭാര്യയും തലനാരിഴക്കാണ് രക്ഷപെട്ടത് .ഒറ്റയാൻ തുമ്പിക്കൈ കൊണ്ട് ബെന്നിയുടെ തലയിൽ തൊട്ടു. അപകടം മണത്ത ബെന്നി കട്ടിലിനടിയിലേക്ക് നിരങ്ങി നീങ്ങി രക്ഷപ്പെടുകയായിരുന്നു. 

 

ശബ്ദം കേട്ട് എത്തിയ പ്രദേശവാസികൾ ഒച്ച വെച്ചാണ് ആനയെ ഓടിച്ചത് . വീട് ഭാഗികമായി തകർന്നിട്ടുണ്ട് . പരിക്ക് ഏറ്റ ബെന്നി രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി

ഇതിനിടെ കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ദേശീയ പാത ഉപരോധിച്ചു.ബോഡിമെട്ടിനു സമീപം ആയിരുന്നു ഉപരോധം. കാട്ടാന ശല്യം ഒഴിവാക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്