സഞ്ചാരികളുടെ വാഹനങ്ങൾക്ക് നേരെ കാട്ടാന ആക്രമണം; ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട് ദമ്പതികൾ

Published : Jun 02, 2024, 02:27 AM IST
സഞ്ചാരികളുടെ വാഹനങ്ങൾക്ക് നേരെ കാട്ടാന ആക്രമണം; ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട് ദമ്പതികൾ

Synopsis

 ഹോണ്‍ മുഴക്കിയതില്‍ പ്രകോപിതനായ കാട്ടാന കാറിനു നേരെ പാഞ്ഞടുക്കുകയും തുമ്പികൈ കൊണ്ട് കാറിന്റെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തു

തൃശൂര്‍: അതിരപ്പിള്ളിയില്‍ ആനക്കയത്തുവച്ച് കാറിനും സ്‌കൂട്ടറിനും നേരെ കാട്ടാന ആക്രമണം. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. മലക്കപ്പാറയിലേക്ക് പോവുകയായിരുന്ന രണ്ട് കാറുകള്‍ക്ക് നേരെ ആനക്കയം പാലത്തിന് സമീപത്ത് വച്ച് കാട്ടാന ഓടിയെത്തി. എറണാകുളം സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിന് നേരെയും കാട്ടാന പാഞ്ഞടുത്തു. ഇവര്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

അതിരപ്പിള്ളി സന്ദര്‍ശിച്ച് മലക്കപ്പാറയിലേക്ക് പോവുകയായിരുന്ന തമിഴ്‌നാട് സ്വദേശികളുടെ കാര്‍ ആനക്കയം പാലത്തിന് സമീപത്തെ വളവില്‍ വച്ച് ആനയുടെ മുന്നില്‍പെട്ടു. ഹോണ്‍ മുഴക്കിയതില്‍ പ്രകോപിതനായ കാട്ടാന കാറിനു നേരെ പാഞ്ഞടുക്കുകയും തുമ്പികൈ കൊണ്ട് കാറിന്റെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തു. ആന മുന്നില്‍ നിന്നും അല്പം നീങ്ങിയ തക്കത്തില്‍ ഇവര്‍ കാറെടുത്തു പോവുകയും ചെയ്തു. തുടര്‍ന്ന് പുറകില്‍ വരികയായിരുന്ന മറ്റൊരു കാറിനും സ്‌കൂട്ടറിനും നേരെ കാട്ടാന ഓടിയടുത്തു.

സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ദമ്പതികള്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ഇതിന് പിന്നിലുണ്ടായിരുന്ന കോതമംഗലം സ്വദേശികള്‍ സഞ്ചരിച്ച കാറിന് നേരേയും ആന ഓടിയടുത്തു. കാറിനകത്തുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ അന കാട്ടിലേക്ക് കയറിപോവുകയും ചെയ്തു. ആനയുടെ ആക്രമണത്തില്‍ കാറിനും സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്