Latest Videos

കരിക്ക് അകത്താക്കാനായി കാട്ടാന റോഡ് 'ബ്ലോക്ക്' ചെയ്തത് മണിക്കൂറുകള്‍; വീണ്ടും പടയപ്പയുടെ വിളയാട്ടം

By Web TeamFirst Published Nov 6, 2022, 10:13 AM IST
Highlights

വാഹനങ്ങള്‍ അടിച്ച് തകര്‍ത്ത പടയപ്പ വില്‍പ്പനയ്ക്കായി സൂക്ഷിച്ച കരിക്കുകള്‍ അകത്താക്കിയ ശേഷമാണ് സ്ഥലം വിട്ടത്. മൂന്നാറിലെ ഏറ്റവും അധികം വിനോദ സഞ്ചാരികൾ എത്തുന്ന മാട്ടുപ്പെട്ടി എക്കോ പോയിന്റിന് സമീപത്താണ് ഇന്നലെ ഉച്ചയോടെ പടയപ്പയെന്ന് വിളിപ്പേരുള്ള ഒറ്റയാൻ എത്തിയത്. 

കരിക്ക് അകത്താക്കാനായി മൂന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെടുത്തി മൂന്നാറിന്‍റെ 'പടയപ്പ'. മൂന്നാര്‍ മാട്ടുപ്പെട്ടി. എക്കോ പോയിന്‍റിന് സമീപമാണ് ഒറ്റയാന്‍ ഇറങ്ങിയത്. വാഹനങ്ങള്‍ അടിച്ച് തകര്‍ത്ത പടയപ്പ വില്‍പ്പനയ്ക്കായി സൂക്ഷിച്ച കരിക്കുകള്‍ അകത്താക്കിയ ശേഷമാണ് സ്ഥലം വിട്ടത്. മൂന്നാറിലെ ഏറ്റവും അധികം വിനോദ സഞ്ചാരികൾ എത്തുന്ന മാട്ടുപ്പെട്ടി എക്കോ പോയിന്റിന് സമീപത്താണ് ഇന്നലെ ഉച്ചയോടെ പടയപ്പയെന്ന് വിളിപ്പേരുള്ള ഒറ്റയാൻ എത്തിയത്.

ഇടയ്ക്ക് അതുവഴി കൊളുന്തുമായി കടന്നുപോയ ട്രാക്ടര്‍ ആക്രമിക്കാനും പടയപ്പ ശ്രമിച്ചു. എന്നാല്‍ അത്ഭുതകരമായാണ് ഈ വാഹനം രക്ഷപ്പെട്ടത്. വനപാലകരടക്കം എത്തി വളരെ പാടുപ്പെട്ടാണ് കാട്ടാനായെ കാടു കയറ്റിയത്. തുടർന്ന് കാട്ടാന മാട്ടുപ്പെട്ടി ജലാശയത്തിലൂടെ മറ് കരയിലേക്ക് മടങ്ങുകയായിരുന്നു. കാട്ടാനയുടെ പരാക്രമത്തിന്‍റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇതാദ്യമായല്ല പടയപ്പ മൂന്നാറില്‍ നാശനഷ്ടമുണ്ടാക്കുന്നത്. നിരവധിപ്പേരാണ് പടയപ്പയുടെ വീഡിയോയോട് പ്രകരിക്കുന്നത്.

മാസങ്ങള്‍ക്ക് മുന്‍പ്  ഗൂര്‍വിള എസ്റ്റേറ്റിലെത്തിയ പടയപ്പ പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുണ്ടായിരുന്ന കടയിലെ ഷട്ടറുകള്‍ തകര്‍ത്ത അകത്ത് കയറി ബ്രഡും മിഠായിയും അകത്താക്കിയിരുന്നു. വിനോദ് എന്നയാളുടെ കടയ്ക്ക് നേരെ നടന്ന ആക്രമണം രണ്ടാമത്തെ തവണയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ നാട്ടിലിറങ്ങിയ പടയപ്പ  ചാക്കില്‍ക്കെട്ടി വെച്ചിരിരുന്ന പച്ചക്കറി ചാക്കുമായി കടന്നുകളഞ്ഞിരുന്നു. ചൊക്കനാട് എസ്റ്റേറ്റില്‍ മനോഹരന്റെ പച്ചക്കറി ചാക്കാണ് പടയപ്പ അടിച്ചുമാറ്റിയത്.

കാരറ്റും ഉരുളക്കിഴങ്ങും ചാക്കില്‍ കെട്ടി മൂന്നാറിലെത്തിക്കാന്‍ റോഡിന്റെ സമീപത്ത് വെച്ചിരുന്നു. ആറോളം ചാക്കുകളാണ് വാഹനത്തില്‍ കയറ്റികൊണ്ടുപോകാന്‍ സൂക്ഷിച്ചിരുന്നത്. അതുവഴി എത്തിയ പടയപ്പ ആദ്യം തുമ്പികൈ കൊണ്ട് ചാക്കിന്റെ കെട്ടുകള്‍ അഴിച്ചുമാറ്റി  നാലോളം ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന പച്ചക്കറികള്‍ അകത്താക്കി. പിന്നാലെ ഒരു ചാക്കുമായി കാട്ടിലേക്ക് പോകുകയും ചെയ്യുകയായിരുന്നു.

click me!