മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ​ഗവ. ലോ കോളേജിന് മുന്നിൽ ബാനർ. എസ്എഫ്ഐ പ്രവർത്തകരാണ് മുഖ്യമന്ത്രിക്കെതിരേ ബാനർ സ്ഥാപിച്ചത്.

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ​ഗവ. ലോ കോളേജിന് മുന്നിൽ ബാനർ. എസ്എഫ്ഐ പ്രവർത്തകരാണ് മുഖ്യമന്ത്രിക്കെതിരേ ബാനർ സ്ഥാപിച്ചത്. "എന്തേ പുതുയുഗ മാധ്യമസ്വാതന്ത്ര്യത്തിന്റെ ഭംഗി കൂടിപ്പോയോ" എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്. വി ഡി സതീശന്റെ ചിത്രവും ബാനറിലുണ്ട്. മുഖ്യമന്ത്രിക്കെതിരായ മാധ്യമ വാർത്തകൾ സർക്കാർ ഇടപെടലിനെത്തുടർന്ന് മെറ്റ നീക്കംചെയ്തെന്ന് ആരോപിച്ചാണ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ബാനർ സ്ഥാപിച്ചത്.