തിരൂരിൽ ഓട്ടോറിക്ഷ സ്വകാര്യ ബസ്സിടിലിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം: നാല് പേർക്ക് പരിക്ക്

Published : Oct 18, 2022, 09:15 PM IST
 തിരൂരിൽ ഓട്ടോറിക്ഷ സ്വകാര്യ ബസ്സിടിലിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം: നാല് പേർക്ക് പരിക്ക്

Synopsis

ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെ താഴെപാലം സ്റ്റേഡിയത്തിന് സമീപത്തു വെച്ചാണ് അപകടം. പരുക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

മലപ്പുറം: തിരൂരിൽ ഓട്ടോറിക്ഷ സ്വകാര്യ ബസ്സിടിലിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. തിരൂർ പൂക്കയിൽ സീന വില്ലയിൽ ഷംസുദീന്റെ ഭാര്യ ലൈല (55) ആണ് മരണപ്പെട്ടത്. ഓട്ടോ ഡ്രൈവറടക്കം നാല് പേർക്ക് പരിക്കേറ്റു. ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന മരുമകൾ നസീബ (31), ഇവരുടെ മക്കളായ ഷഹ്ഫിൻ (6), സിയാ ഫാത്തിമ (4), ഓട്ടോ ഡ്രൈവർ നടുവിലങ്ങാടി ആനപ്പടി കണ്ണച്ചമ്പാട്ട് മുജീബ് (40) എന്നിവരെ സാരമായ പരിക്കുകളോടെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെ താഴെപാലം സ്റ്റേഡിയത്തിന് സമീപത്തു വെച്ചാണ് അപകടം. പരുക്കേറ്റവരെ തിരൂർ ജില്ലാ ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിൽസക്കു ശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലൈലയുടെ മൃതദേഹം ബുധനാഴ്ച തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ നിന്നും പോസ്റ്റുമോർട്ട ശേഷം കബറടക്കം നടക്കും. മക്കൾ: ഷാജിത്ത്, ജിഫ്ൽ, സിനി. മരുമക്കൾ: ഷാജഹാൻ, നസീബ, നദീറ.
 

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു