പൂയംകുട്ടിയിൽ കിണറ്റിൽ വീണ ആനയെ രക്ഷിച്ചു, ബൈക്ക് ചവിട്ടിക്കൂട്ടി ഓടുന്ന കൊമ്പൻ - വീഡിയോ

Published : Jul 01, 2020, 11:34 AM ISTUpdated : Jul 01, 2020, 01:00 PM IST
പൂയംകുട്ടിയിൽ കിണറ്റിൽ വീണ ആനയെ രക്ഷിച്ചു, ബൈക്ക് ചവിട്ടിക്കൂട്ടി ഓടുന്ന കൊമ്പൻ - വീഡിയോ

Synopsis

പൂയംകുട്ടിയിൽ മൃഗങ്ങൾ കൃഷി നശിപ്പിക്കാനെത്തുന്നത് സ്ഥിരം കാഴ്ചയാണ്. ഈ പ്രദേശത്ത് വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്നത് പല തവണ നാട്ടുകാർ ആവശ്യപ്പെടുന്നതുമാണ്. ദൃശ്യങ്ങൾ.

പൂയംകുട്ടി: കോതമംഗലം പൂയംകുട്ടിയിൽ ഇന്നലെ രാത്രിയോടെ കിണറ്റിൽ വീണ കാട്ടാനയെ രക്ഷിച്ചു. കിണറ്റിന് അരികിലുള്ള തിട്ട പൊളിച്ചാണ് വനംവകുപ്പ് അധികൃതരും നാട്ടുകാരും ചേർന്ന് കാട്ടാനയെ രക്ഷിച്ചത്. മൺതിട്ടയിൽ പല തവണ കാൽവഴുതി താഴെ വീണ് പോയെങ്കിലും ഒടുവിൽ ദേഹം മുഴുവൻ മണ്ണു പുരണ്ട് കാട്ടാന വലിഞ്ഞ് മുകളിൽ കയറി. ഒടുവിൽ ഓടുന്നതിനിടയിൽ വഴിയിലുള്ള ഒന്നുരണ്ട് ബൈക്കുകൾ കൂടി ആന തട്ടിയിട്ടു. 

PREV
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം