കാട്ടാന ആക്രമണം; പരിശോധിക്കാനെത്തിയ വനംമന്ത്രിയുടെ വാഹന വ്യൂഹത്തിന്‍റെ വഴിമുടക്കി കാട്ടാന

Published : Jun 01, 2026, 11:23 AM IST
Shibu Baby John

Synopsis

കാട്ടാന ആക്രമണം പരിശോധിക്കാൻ എത്തിയ വനംമന്ത്രി ഷിബു ബേബി ജോണിനെ ആന വഴിയിൽ തടഞ്ഞു. സംഭവം ഇന്നലെ രാത്രി വാഴച്ചാലിനടുത്ത് ചാർപ്പയിൽ. മന്ത്രിയും സംഘവും യാത്ര തുടർന്നത് വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ തുരത്തിയ ശേഷം. 

തൃശ്ശൂർ: കാട്ടാന ആക്രമണം പരിശോധിക്കാൻ വാഴച്ചാലിൽ എത്തിയ വനംമന്ത്രിയുടെ വാഹന വ്യൂഹത്തിന്‍റെ വഴിമുടക്കി കാട്ടാന. തൃശ്ശൂർ വാഴച്ചാലിനടുത്ത് ചാർപ്പയിൽ ഇന്നലെ രാത്രി ആയിരുന്നു സംഭവം. ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോവുകയായിരുന്ന വനം മന്ത്രി ഷിബു ബേബി ജോണിന്റെയും സംഘത്തിന്റെയും വഴിമുടക്കിയാണ് ചാർപ്പയിൽ കാട്ടാന നിന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ആനയെ തുരത്തിയ ശേഷമാണ് മന്ത്രിയും സംഘവും യാത്ര പുനഃരാരംഭിച്ചത്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മോഹനന്‍റെ വീട് മന്ത്രി സന്ദർശിച്ചു. ജനവാസമേഖലയിലെ കാട്ടാനശല്യം ഒഴിവാക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കുമെന്ന് ഷിബു ബേബി ജോൺ അറിയിച്ചു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സോഷ്യല്‍ മീഡിയയിൽ വൈറല്‍ ജോഡികളായ അച്ചാമാസിലെ രത്നമ്മ വിടവാങ്ങി
വിഡിക്ക് അഭിവാദ്യമർപ്പിച്ച ഫ്ലക്സ് ബോർഡ് കീറി സിപിഎം പ്രവർത്തകർ, സിപിഎമ്മിന്റെ ചെലവിൽ തന്നെ പുനഃസ്ഥാപിപ്പിച്ച് യുഡിഎഫ്