പുലർച്ചെ നാലുമണിക്ക് വീട്ടുമുറ്റത്ത് കാട്ടാന; ജനൽ ചില്ല് തകർത്തു; സംഭവം വയനാട് പനവല്ലിയിൽ

Published : Mar 22, 2024, 11:57 AM IST
പുലർച്ചെ നാലുമണിക്ക് വീട്ടുമുറ്റത്ത് കാട്ടാന; ജനൽ ചില്ല് തകർത്തു; സംഭവം വയനാട് പനവല്ലിയിൽ

Synopsis

വീട്ടിലെ പട്ടിക്കൂടിനും കേടുപാടുണ്ടാക്കി. പ്രദേശത്ത് കുറെ ദിവസമായി ആന ശല്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.   

കൽപറ്റ: വയനാട് പനവല്ലിയിൽ വീട്ടുമുറ്റത്ത് എത്തിയ കാട്ടാന ജനൽ ചില്ലുകൾ തകർത്തു. പുലർച്ചെ നാലുമണിയോടെയാണ് പാലക്കൽ രാജുവിൻ്റെ വീട്ടിൽ കാട്ടാന എത്തിയത്. രാജു ഉറങ്ങിയിരുന്നു മുറിയുടെ ജനൽ ജില്ലുകളാണ് തകർത്തത്. ഞെട്ടിയുണർന്ന വീട്ടുകാർ ലൈറ്റ് ഇട്ടപ്പോളാണ് കാട്ടാന പിൻവാങ്ങിയത്. വളപ്പിലെ വാഴയും ആന നശിപ്പിച്ചു. വീട്ടിലെ പട്ടിക്കൂടിനും കേടുപാടുണ്ടാക്കി. പ്രദേശത്ത് കുറെ ദിവസമായി ആന ശല്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

എറണാകുളത്ത് വോട്ട് ചെയ്യാനെത്തി കുഴഞ്ഞുവീണ് മരിച്ചത് മൂന്ന് പേർ
തള്ള് തള്ള് തള്ള്...!ജീവനുള്ള കൂറ്റൻ തിമിംഗല സ്രാവ് മത്സ്യബന്ധന വലയിൽ കുരുങ്ങി കരയ്ക്കടിഞ്ഞു, പ്രദേശവാസികൾ രക്ഷപ്പെടുത്തി