തീറ്റതേടി 'പടയപ്പ' മൂന്നാര്‍ ടൗണില്‍; അകത്താക്കിയത് 20000 രൂപയുടെ പഴങ്ങള്‍

By Web TeamFirst Published Feb 5, 2021, 5:14 PM IST
Highlights

ഓറഞ്ച്, ആപ്പിള്‍, പൈനാപ്പിള്‍ തുടങ്ങിയ ഇരുപതിനായിരത്തിലധികം രൂപയുടെ പഴങ്ങള്‍ നിമിഷ നേരംകൊണ്ടാണ് ആശാന്‍ അകത്താക്കിയത്. എന്നാല്‍ കൂടിനിന്നവരെ ആക്രമിക്കുന്നതിനോ മറ്റ് നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്തില്ല.
 

ഇടുക്കി: തീറ്റതേടി മൂന്നാര്‍ ടൗണിലെത്തിയ പടയപ്പ പെട്ടിക്കട തകര്‍ത്ത് ഇരുപതിനായിരം രൂപയുടെ പഴവര്‍ഗങ്ങള്‍ അകത്താക്കി കാടുകയിറി. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ എത്തിയ ഒറ്റയാനയാണ് പോസ്റ്റ് ഓഫീസ് കവലയിലെ പെട്ടിക്കട തകര്‍ത്ത് ഭക്ഷണസാധനങ്ങള്‍ ഭക്ഷിച്ചത്. രാത്രി ഒരുമണിയോടെയാണ് നാട്ടുകാരുടെ പ്രിയപ്പെട്ട പടയപ്പ ടൗണ്‍ സന്ദര്‍ശനത്തിനെത്തിയത്.

സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തില്‍ ആളുകളള്‍ ചുറ്റും കൂടി  ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് കവലയിലെ പെട്ടിക്കടയുടെ മുന്‍ഭാഗം തകര്‍ത്ത്  പഴങ്ങള്‍ അകത്താക്കിയത്. ഓറഞ്ച്, ആപ്പിള്‍, പൈനാപ്പിള്‍ തുടങ്ങിയ ഇരുപതിനായിരത്തിലധികം രൂപയുടെ പഴങ്ങള്‍ നിമിഷ നേരംകൊണ്ടാണ് ആശാന്‍ അകത്താക്കിയത്. എന്നാല്‍ കൂടിനിന്നവരെ ആക്രമിക്കുന്നതിനോ മറ്റ് നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്തില്ല. 

രണ്ടാം തവണയാണ് ഇദ്ദേഹത്തിന്റെ കടതകര്‍ത്ത് പടയപ്പ പഴങ്ങള്‍ കവരുന്നത്. ഏക ഉപജീവന മാര്‍ഗ്ഗമായ കടയില്‍ നാശ നഷ്ടമുണ്ടായിട്ടും ഇദ്ദേഹത്തിന് ഒരുരൂപ പോലും ധനസഹായം ലഭിച്ചിട്ടില്ല. ജില്ലയിലെ പ്രധാന ടൗണായ മൂന്നാറിലേയ്ക്ക് അടിക്കടി കാട്ടാന ഇറങ്ങുന്നത് തടയാന്‍ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
 

click me!