വിനോദസഞ്ചാരികളുടെ കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന, കാര്‍ പിന്നോട്ടെടുത്തതിനാല്‍ തലനാരിഴക്ക് രക്ഷ

Published : May 20, 2024, 02:30 AM IST
വിനോദസഞ്ചാരികളുടെ കാറിനുനേരെ പാഞ്ഞടുത്ത്  കാട്ടാന, കാര്‍ പിന്നോട്ടെടുത്തതിനാല്‍ തലനാരിഴക്ക് രക്ഷ

Synopsis

അതിരപ്പിള്ളി മേഖലയിലേക്കെത്തിയ വിനോദസഞ്ചാരികളുടെ കാറിനുനേരെ കാട്ടാന പാഞ്ഞടുത്തു.

തൃശൂര്‍: അതിരപ്പിള്ളി മേഖലയിലേക്കെത്തിയ വിനോദസഞ്ചാരികളുടെ കാറിനുനേരെ കാട്ടാന പാഞ്ഞടുത്തു. കാര്‍ പിന്നോട്ടെടുത്തതിനാല്‍ തലനാരിഴക്ക് കാട്ടാനാക്രമണത്തില്‍നിന്നും രക്ഷപ്പെട്ടു. അന്തര്‍സംസ്ഥാന പാതയില്‍ ആനക്കയത്ത് ഞായര്‍ വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. മലക്കപ്പാറയില്‍നിന്നും തിരികെ വരികയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറിനുനേരെയാണ് കാട്ടാന പാഞ്ഞടുത്തത്.

ആനക്കയത്ത് വളവ് തിരിഞ്ഞ് വരുന്നതിനിടെ കാട്ടില്‍നിന്നും ഓടിയെത്തിയ ആനയാണ് കാറിനുനേരെ തിരിഞ്ഞത്. ആനയുടെ വരവില്‍ പന്തികേട് തോന്നിയ ഡ്രൈവര്‍ വാഹനം പുറകോട്ടെടുത്തിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാറിനുനേരെ കുറച്ച് ദൂരം ഓടിയ ആന പിന്നീട് കാട്ടിലേക്ക് കയറി പോവുകയും ചെയ്തു. കാട്ടാനകള്‍ തമ്പടിക്കുന്ന സ്ഥലമാണ് ആനക്കയം. കഴിഞ്ഞ ദിവസം ആനക്കയത്ത് കാട്ടാനയെ പ്രകോപിച്ച കേസില്‍ തമിഴ്നാട് സ്വദേശികളായ ഏഴംഗ സംഘത്തിനെതിരെ വനപാലകര്‍ കേസെടുത്തിരുന്നു.

റെയിൽവേ ട്രാക്കിൽ ആനക്കൂട്ടം, ക്ഷമയോടെ നിർത്തിയിട്ട് ട്രെയിൻ, വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി