വീഡിയോയിൽ ഒരു കാട്ടാനക്കൂട്ടം പതിയെ റെയിൽവേ ട്രാക്ക് മുറിച്ച് നടക്കുന്നതാണ് കാണാനാവുന്നത്. അതിന് വളരെ പിന്നിലായി ഒരു ട്രെയിൻ നിർത്തിയിട്ടിരിക്കുന്നതും കാണാം.

ഇന്ത്യയിലെ പല കാടുകളുടെയും ഇടയിലൂടെയുള്ള റോഡുകളിൽ പലപ്പോഴും ആനകളെ കാണാറുണ്ട്. അനകളോ മറ്റ് കാട്ടുമൃ​ഗങ്ങളോ ഒക്കെ റോഡ് മുറിച്ച് കടക്കുന്നുണ്ടെങ്കിൽ പലപ്പോഴും യാത്രക്കാർ അവ കടന്നു പോകുന്നതു വരെ കാത്തിരിക്കാറുമുണ്ട്. അതുപോലെ, റെയിൽവേ ട്രാക്കിലൂടെയാണ് ആനക്കൂട്ടം കടന്നു പോകുന്നതെങ്കിലോ? പെട്ടെന്ന് ട്രെയിൻ നിർത്താൻ സാധിക്കണം എന്നില്ല അല്ലേ? എന്നാൽ, നേരത്തെ വിവരം കിട്ടുന്നതനുസരിച്ച് ട്രെയിനുകൾ ചിലപ്പോൾ നിർത്തിയിടാറുണ്ട്.

അതുപോലെ, റെയിൽവേ ട്രാക്കിലൂടെ ആനക്കൂട്ടം കടന്നു പോകുന്നതിനാൽ അവ കടന്നു പോകാൻ‌ വേണ്ടി ട്രെയിൻ നിർത്തിയിട്ടിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഐഎഫ്എസ് ഓഫീസറായ സാകേത് ബഡോലയാണ് എക്സിൽ (ട്വിറ്ററിൽ) വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ ഒരു റെയിൽവേ ട്രാക്ക് മുറിച്ചുകൊണ്ട് ആനക്കൂട്ടം കടന്നു പോകുന്നതാണ് കാണുന്നത്. ഉത്തരാഖണ്ഡിലെ രാജാജി ടൈഗർ റിസർവിൽ നിന്നുമുള്ള കാഴ്ചയാണ് ഇത്. 

'ഇന്ത്യയിൽ 'കൊളാബറേഷൻ ഇൻ-കൺസർവേഷൻ' പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്. ഇന്ന് പുലർച്ചെ, #രാജാജി ടൈഗർ റിസർവിൻ്റെ പട്രോളിംഗ് സംഘം റെയിൽവേ ലൈനിന് സമീപത്ത് ആനകളുടെ കുടുംബത്തെ കണ്ടു. ഉടൻ തന്നെ റെയിൽവേ ജീവനക്കാർക്ക് സന്ദേശം അയച്ചു. ആനക്കൂട്ടത്തെ സുരക്ഷിതമായി കടത്തിവിടാൻ വേണ്ടി വന്ന ട്രെയിൻ പാളത്തിൽ നിർത്തുകയായിരുന്നു' എന്നാണ് കാപ്ഷനിൽ പറഞ്ഞിരിക്കുന്നത്. ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിന് നന്ദിയും പറഞ്ഞിട്ടുണ്ട്. 

Scroll to load tweet…

വീഡിയോയിൽ ഒരു കാട്ടാനക്കൂട്ടം പതിയെ റെയിൽവേ ട്രാക്ക് മുറിച്ച് നടക്കുന്നതാണ് കാണാനാവുന്നത്. അതിന് വളരെ പിന്നിലായി ഒരു ട്രെയിൻ നിർത്തിയിട്ടിരിക്കുന്നതും കാണാം. രണ്ട് ദിവസം മുമ്പാണ് വീഡിയോ എക്സിൽ (ട്വിറ്ററിൽ) ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം