
സുൽത്താൻ ബത്തേരി: സുല്‍ത്താന്‍ബത്തേരി-ഗൂഡല്ലൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ നെല്ലങ്കോട്ട ടൗണില്‍ കാട്ടാന ഇറങ്ങി. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ടൗണില്‍ ഇറങ്ങിയ കാട്ടാന ഏറെ നേരം ടൗണിലും പരിസരപ്രദേശങ്ങളിലും ഭീതി പരത്തി. നിരവധി വാഹനങ്ങളെയും യാത്രികരെയും ആക്രമിക്കാന്‍ ശ്രമമുണ്ടായി. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേര്‍ന്ന് ബഹളമുണ്ടാക്കി ഈ ശ്രമങ്ങള്‍ ചെറുക്കുകയായിരുന്നു.
നിരവധി തവണ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും നേരെ തിരിഞ്ഞ കാട്ടാന ടൗണിലെ പ്രധാന റോഡിലൂടെ പോയി വനത്തിലേക്ക് ഇറങ്ങിപ്പോവുകയായിരുന്നു. ബൈക്കിനും പിക്കപ്പ് വാനിനും നേരെ ആക്രമണം ഉണ്ടായെങ്കിലും വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പരിക്കില്ല.
തൈപ്പൂയ ഉത്സവത്തോട് അനുബന്ധിച്ച് തമിഴ്‌നാട്ടിലെ സ്‌കൂള്‍, കോളേജുകള്‍ക്ക് അവധിയായതിനാല്‍ വലിയ ആശങ്കയാണ് വഴിമാറിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. വനത്തോട് ചേര്‍ന്ന് ജനവാസ പ്രദേശങ്ങളിലേക്ക് നിരവധി തവണയാണ് പട്ടാപകല്‍ കാട്ടാനകള്‍ എത്തിയിട്ടുള്ളതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.