അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ ആംബുലൻസിന് നേരെ ചീറിയടുത്ത് കബാലി

Published : Jul 09, 2024, 10:53 AM IST
അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ ആംബുലൻസിന് നേരെ ചീറിയടുത്ത് കബാലി

Synopsis

ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ അടിച്ചുതൊട്ടി കോളനിയിൽ നിന്ന് രണ്ട് രോഗികളെ ആശുപത്രിയിൽ കൊണ്ടുചെന്ന് അവരെ തിരികെ കോളനിയിലെത്തിച്ച് മടങ്ങുമ്പോഴാണ് ആംബുലൻസ് കബാലിയുടെ മുന്നിൽപ്പെട്ടത്

തൃശൂർ: അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ ആംബുലൻസ് തടഞ്ഞിട്ട് കാട്ടുകൊമ്പൻ കബാലി. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ അടിച്ചുതൊട്ടി കോളനിയിൽ നിന്ന് രണ്ട് രോഗികളെ ആശുപത്രിയിൽ കൊണ്ടുചെന്ന് അവരെ തിരികെ കോളനിയിലെത്തിച്ച് മടങ്ങുമ്പോഴാണ് ആംബുലൻസ് കബാലിയുടെ മുന്നിൽപ്പെട്ടത്. ഒരു മണിക്കൂറിലേറെ വാഹന ഗതാഗതം ഉണ്ടാക്കിയ ശേഷമാണ് കബാലി കാടു കയറിയത്. 

ഇതിനിടെ ആംബുലൻസിന് നേരെ ചീറിയടുക്കാനും കബാലി മടിച്ചില്ല. മഴയുള്ള സമയത്ത് കബാലി ആംബുലൻസിന് നേരെ ചീറിയടുക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ആംബുലൻസിൽ രോഗികൾ ഇല്ലാത്തതിനാൽ വാഹനം നല്ല സ്പീഡിൽ പിന്നോട്ട് എടുക്കാൻ സാധിച്ചതിനാലാണ് വലിയ അപകടം ഒഴിവായത്. റോഡിൽ ഇറങ്ങി നിന്ന കബാലി വളരെ പെട്ടന്നാണ് ആംബുലൻസിന് നേരെ തിരിഞ്ഞ് ചീറിയടുക്കുന്നത്.

സമാനമായ മറ്റൊരു സംഭവത്തിൽ ആതിരപ്പിള്ളിയിൽ റേഷൻ കട കാട്ടാന ആക്രമിച്ചിരുന്നു. ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം. കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി ഡിവിഷനിൽ ഒമ്പതാം ബ്ലോക്കിൽ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ റേഷൻ കടയാണ് കാട്ടാന ആക്രമിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ച് യുവതി; ആക്രമണം കുടുംബ വഴക്കിനിടെ
സൗജന്യ മരുന്നിനായി ഇനി അലയേണ്ട, രാജ്യത്തെ ആദ്യ മാതൃകാ ഫാർമസി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ, 24 മണിക്കൂറും സേവനം