
തിരുവനന്തപുരം: തിരുവനന്തപുരത്തെ മത്സ്യബന്ധനത്തിന്റെ കാര്യത്തിൽ ഇന്നത്തെ സാഹചര്യം കൂടി പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ. നിലവിൽ 600 ബോട്ടുകൾക്ക് കടലിൽ പോകാൻ അനുമതിയുണ്ട്. നിയന്ത്രിത അളവിൽ കൂടുതൽ ബോട്ടുകൾ പോയാൽ സ്ഥിതി ഗുരുതരമാവുംമെന്ന് കമ്മീഷണർ അഭിപ്രായപ്പെട്ടു.
കര്‍ശന ഉപാധികളോടെ നിയന്ത്രിത മേഖലകളില്‍ മത്സ്യബന്ധനം നടത്താനും വിപണനം നടത്താനും നിലവിൽ അനുമതിയുണ്ട്. മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവരെ മാത്രമെ വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ അനുമതിയുള്ളൂ. മത്സ്യബന്ധനത്തിന് വേണ്ടി പോകുന്ന വള്ളങ്ങള്‍ പുറപ്പെടുന്ന സ്ഥലങ്ങളില്‍ തന്നെ 24 മണിക്കൂറിനുള്ളിൽ മടങ്ങി എത്തണമെന്നും നിബന്ധനയുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam