കൊമ്പനാനകളില്ല; ഏഴ് പിടിയാനകളുമായി ഇവിടെ പൂരം തകർക്കുകയാണ്..വീഡിയോ കാണാം

Published : Mar 07, 2023, 02:24 PM ISTUpdated : Mar 07, 2023, 06:26 PM IST
കൊമ്പനാനകളില്ല; ഏഴ് പിടിയാനകളുമായി ഇവിടെ പൂരം തകർക്കുകയാണ്..വീഡിയോ കാണാം

Synopsis

വിപുലമായ ആഘോഷപരിപാടികളുടെ ഭാഗമായി ഏഴ് പിടിയാനകളെ ക്ഷേത്രം ഭാരവാഹികൾ എത്തിച്ചത് അപൂർവ്വതയായി. പൂരം കാണാൻ നിരവധി പേരാണ് എത്തിയത്. 

കൊച്ചി: എറണാകുളം ചേരാനെല്ലൂർ കാർത്യായനി ഭഗവതി ക്ഷേത്രത്തിൽ ഏഴ് പിടിയാനകളുമായി പൂരം. വലിയ വിളക്ക് ദിവസമാണ് പിടിയാന പൂരം നടന്നത്. വിശ്വാസപ്രകാരം കൊമ്പനാനകൾക്ക് ഈ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് അനുവാദമില്ല.  വിപുലമായ ആഘോഷ പരിപാടികളുടെ ഭാഗമായി ഏഴ് പിടിയാനകളെ ക്ഷേത്രം ഭാരവാഹികൾ എത്തിച്ചത് അപൂർവ്വതയായി. പൂരം കാണാൻ നിരവധി പേരാണ് എത്തിയത്. 

കേരളത്തിലങ്ങോളമിങ്ങോളം പൂരം നടക്കുന്ന വേളയിലാണ് ചേരാനെല്ലൂർ കാർത്യായനി ഭഗവതി ക്ഷേത്രത്തിലെ പൂരവും കൂടുതൽ മനോഹരമാവുന്നത്. കോവിഡിന് ശേഷം പൂരവും ആഘോഷങ്ങളുമെല്ലാം കൂടുതൽ പ്രഭയോടെ തിരിച്ചുവന്നിരിക്കുകയാണിന്ന്.

PREV
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ