
മലപ്പുറം: വീട് പൂട്ടിയിറങ്ങി മണിക്കൂറുകൾക്കകം മോഷ്ടാവ് കവർന്നത് 45 പവൻ. കൊളത്തൂർ വെങ്ങാട്ടാണ് നാടിനെ ഞെട്ടിച്ച കവർച്ച നടന്നത്. വീട്ടുകാർ വീട് പൂട്ടിപ്പോയി മണിക്കൂറുകൾക്കകം വീടിന്റെ വാതിൽ തകർത്താണ് കർച്ച. വെങ്ങാട് ഇല്ലിക്കോട് പാലത്തിനു സമീപം വടക്കേകര മൂസയുടെ വീട്ടിലാണ് ശനിയാഴ്ച രാത്രി വീടിന്റെ മുൻ വാതിൽ തകർത്ത് കവർച്ച നടന്നത്.
കിടപ്പു മുറികളിലെ അലമാരകളിൽ സൂക്ഷിച്ച 45 പവൻ സ്വർണാഭരണങ്ങളും 30,000 രൂപയും മൂന്ന് വാച്ചുകളുമാണ് കവർന്നു. രാത്രി ഏഴരയോടെ വീട് പൂട്ടി മൂസ വളാഞ്ചേരിയിലെ ഭാര്യ വീട്ടിലേക്ക് പോയതായിരുന്നു. രാവിലെ പത്തരക്ക് വീട്ടിലെത്തിയപ്പോഴാണ് വാതിൽ തുറന്ന നിലയിൽ കാണുന്നത്. മുൻ വശത്തെ വാതിലിന്റെ ലോക്ക് തകർത്ത നിലയിലാണുള്ളത്. ശേഷം വീട്ടിനകത്ത് കയറി നോക്കിയപ്പോഴാണ് ആഭരണങ്ങളും പണവും നഷ്ടപ്പെട്ട കാര്യം മനസ്സിലായത്. മോഷണം നടന്ന വീട്ടിൽ പെരിന്തൽമണ്ണ ഡിവൈഎസ്പി സന്തോഷ് കുമാർ കൊളത്തൂർ സി ഐ സുനിൽ പുളിക്കൽ എസ് ഐമാരായ ടി കെ ഹരിദാസ്, അബ്ദുനാസർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും.
മോഷണം നടന്ന വീടും പരിസരവും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി തെളിവെടുത്തു. പെരിന്തൽമണ്ണ ഡിവൈഎസ്പി സന്തോഷ് കുമാർ കൊളത്തൂർ സി ഐ സുനിൽ പുളിക്കൽ എസ് ഐമാരായ ടി കെ ഹരിദാസ് പോലീസ് ഓഫീസർമാരായ അയ്യൂബ്, മുഹമ്മദ് റാഫി , കെ പി വിജേഷ് , വിപിൻ ചന്ദ്രൻ, ശാഹുൽ ഹമീദ്, മുഹമ്മദ് കബീർ എന്നിരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൂസയെ കൂടാതെ ഭാര്യയും മൂന്ന് മക്കളുമാണ് വീട്ടിൽ താമസിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam