ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറി, മലപ്പുറത്ത് എംവിഐക്കെതിരെ കേസ്

By Web TeamFirst Published Nov 24, 2022, 3:22 PM IST
Highlights

യുവതിയുടെ പരാതിയിൽ മോട്ടോർ വെഹിക്കിൽ ഇൻസ്‌പെക്ടർക്ക് എതിരെ കേസെടുത്തു

മലപ്പുറം : ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് മോട്ടോർ വെഹിക്കിൽ ഇൻസ്‌പെക്ടറുടെ മോശം പെരുമാറ്റം. മലപ്പുറത്താണ് സംഭവം. യുവതിയുടെ പരാതിയിൽ മോട്ടോർ വെഹിക്കിൽ ഇൻസ്‌പെക്ടർക്ക് എതിരെ കേസെടുത്തു. എംവിഐ സി ബിജുവിനെതിരെയാണ് മലപ്പുറം വനിത പൊലീസ് കേസ് എടുത്തത്. ബിജു ഇപ്പോൾ ഒളിവിലാണ്. നവംബർ 17 നായിരുന്നു സംഭവം.

click me!