
പത്തനംതിട്ട: പത്തനംതിട്ട പേഴുംപാറയിൽ യുവാവിന്റെ വീടിന് തീവെച്ച സംഭവത്തിൽ വഴിത്തിരിവ്. രാജ്കുമാറിന്റെ വീടും ബൈക്കുമാണ് നശിപ്പിച്ചത്. സംഭവത്തിന് പിന്നിൽ രാജ്കുമാറിന്റെ പെൺസുഹൃത്താണെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തെ തുടർന്ന് സുനിത, സുഹൃത്ത് സതീഷ് കുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകർത്ത് അകത്തുകയറിയാണ് മണ്ണെണ്ണയൊഴിച്ച് തീയിട്ടത്.
തീപടരുന്നത് കണ്ട അയൽക്കാർ ഓടിയെത്തി തീയണയ്ക്കുകയായിരുന്നു. വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് തീയിട്ടതെന്ന് പ്രതികൾ മൊഴിനൽകി. മന്ത്രവാദം അടക്കം പലവിദ്യകളും പരീക്ഷിച്ച ശേഷമാണ് ഒടുവിൽ വീടിന് തീയിട്ടത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam