സ്ത്രീ പിടിയിലായത് ബാഗിൽ 2 ലക്ഷം രൂപയുമായി പോകുമ്പോൾ; കൊല്ലത്ത് വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിൻ്റെ ആഭരണം മോഷ്ടിച്ച പ്രതി പിടിയിൽ

Published : Oct 13, 2026, 03:31 PM IST
Gold Theft Case

Synopsis

കൊല്ലത്ത് വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരിയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ 45-കാരി അറസ്റ്റിൽ. പന്മന കൊല്ലക ദാറുൽ മുബാറിക്കിൽ ഹസീനയാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

കൊല്ലം: വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരിയുടെ സ്വർണാഭരണങ്ങൾ അതിവിദഗ്ധമായി കവർന്ന സ്ത്രീയെ പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. പന്മന കൊല്ലക ദാറുൽ മുബാറിക്കിൽ ഹസീന (45) ആണ് അറസ്റ്റിലായത്. ഇന്നലെ പകൽ 11ന് കൊല്ലം കന്നിമൂല കിഴക്കേതിൽ സതീഷിന്റെ വീട്ടിലാണ് മോഷണം നടന്നത്.

കുട്ടിയെ വീടിനകത്തിരുത്തി അമ്മ ശ്യാമ പുറത്ത് തുണി അലക്കുകയായിരുന്നു. ഈ സമയം ഇവിടെയെത്തിയ ഹസീന, ആരും കാണാതെ തുറന്നു കിടന്ന അടുക്കള വാതിൽ വഴി അകത്തു കടന്നു. പിന്നീട് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ശരീരത്തിൽ കിടന്ന ഒരു പവൻ തൂക്കം വരുന്ന അരഞ്ഞാണവും 9 ഗ്രാം തൂക്കം വരുന്ന മാലയും ഊരിയെടുത്ത് ഇവിടം വിട്ടു. അടുക്കള വാതിൽ വഴി വന്ന ഇവർ മുൻവശത്തെ വാതിൽ വഴിയാണ് പുറത്ത് കടന്നത്.

അലക്കിക്കഴിഞ്ഞ് തിരികെ വീടിനുള്ളിലെത്തിയ അമ്മ കുഞ്ഞിൻ്റെ ആഭരണങ്ങൾ കാണാതിരുന്നതോടെ ആശങ്കപ്പെട്ടു. തുടർന്ന് വീട്ടുകാർ ചവറ പൊലീസിൽ പരാതി നൽകി. വീട്ടിലെത്തി പരിശോധന നടത്തിയ പൊലീസ് സമീപത്തെ സിസിടിവികൾ കേന്ദ്രീകരിച്ചും വഴിയാത്രക്കാരോട് അന്വേഷിച്ചും 0മോഷണം നടത്തിയ സ്ത്രീയെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തുകയായിരുന്നു. മോഷ്ടിച്ച സ്വർണാഭരണങ്ങൾ കരുനാഗപ്പള്ളിയിലെ ജ്വല്ലറിയിൽ വിറ്റ് 2 ലക്ഷം രൂപയുമായി പോകുന്നതിനിടെയാണ് ഹസീന പോലീസ് പിടിയിലായത്. സതീഷിന്റെ വീട്ടുകാരുമായി നേരത്തേ പരിചയമുണ്ടായിരുന്നെന്നും സ്വർണം പണയം വയ്ക്കാൻ വാങ്ങുകയും പലതവണ നിർബന്ധിച്ച ശേഷം മടക്കി നൽകുകയും ചെയ്തിരുന്നതായും പ്രതി പറയുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാടാനപ്പള്ളിയിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവം: ഒളിവിലായിരുന്ന മുഖ്യപ്രതികൾ അറസ്റ്റിൽ, രക്ഷപ്പെടാൻ സഹായിച്ചയാളും പിടിയിൽ
ജർമ്മൻ ഷെപ്പേർഡ് നായയെ കൂട് തകർത്ത് പാതി ഭക്ഷിച്ച നിലയിൽ, മൂത്തേടത്ത് വന്യമൃഗഭീതി ശക്തം, നിരീക്ഷണ ക്യാമറ സ്ഥാപിച്ച് വനപാലകർ