
കായംകുളം: മൂന്ന് വയസ്സുള്ള കുട്ടിയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല (Gold chain) മോഷ്ടിച്ച വീട്ടു ജോലിക്കാരി(House made) അറസ്റ്റില്‍(Arrest). കൃഷ്ണപുരം ഞക്കനാല്‍ വലിയവീട്ടില്‍ അനസിന്റെ മൂന്ന് വയസുളള മകളുടെ കഴുത്തില്‍ നിന്നും ഒരു പവനോളം തൂക്കം വരുന്ന സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ മാവേലിക്കര തെക്കേക്കര സുബാഷ് ഭവനത്തില്‍ പുഷ്പമ്മ (43) ആണ് കായംകുളം പൊലീസിന്റെ പിടിയിലായത്.
കുട്ടിയുടെ കഴുത്തില്‍ നിന്നും അപഹരിച്ചെടുത്ത സ്വര്‍ണ്ണമാല പുഷ്പമ്മ തൃക്കുന്നപ്പുഴയിലുളള ജ്വൂവലറിയില്‍ വില്‍ക്കുകയായിരുന്നു. കായംകുളം സി ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ എസ് ഐ ശ്രീകുമാര്‍, പൊലീസുകാരായ രാജേന്ദ്രന്‍, സുനില്‍ കുമാര്‍, ദീപക്, വിഷ്ണു, ഷാജഹാന്‍, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam