എറണാകുളം ഏലൂരിൽ യുവതിക്ക് വെട്ടേറ്റു; ആക്രമിച്ച ഓട്ടോ ഡ്രൈവർ ഒളിവിൽ; തെരച്ചിലാരംഭിച്ച് പൊലീസ്

Published : Oct 30, 2024, 09:49 PM ISTUpdated : Oct 30, 2024, 11:48 PM IST
എറണാകുളം ഏലൂരിൽ യുവതിക്ക് വെട്ടേറ്റു; ആക്രമിച്ച ഓട്ടോ ഡ്രൈവർ ഒളിവിൽ; തെരച്ചിലാരംഭിച്ച് പൊലീസ്

Synopsis

ഏലൂർ സ്വദേശി സിന്ധുവിനാണ് കഴുത്തിന് വെട്ടേറ്റത്. 

കൊച്ചി: എറണാകുളം ഏലൂരിൽ യുവതിയ്ക്ക് കഴുത്തിന് വെട്ടേറ്റു. ഏലൂർ നോർത്ത് കണപ്പിള്ളിനഗർ സ്വദേശി സിന്ധുവിനാണ് വെട്ടേറ്റത്. വൈകിട്ട് ആറരയോടെയാണ് സംഭവം. മുളവുകാട് സ്വദേശി ദീപുവാണ് സിന്ധുവിനെ വീട്ടിൽ കയറി ആക്രമിച്ചത്.  സിന്ധു വീട്ടിൽ  നടത്തുന്ന പ്രിൻ്റിങ് പ്രസ്സിലെ ആവശ്യങ്ങൾക്കായി എത്തിയിരുന്ന ഓട്ടോ ഡ്രൈവറാണ് ദീപു. ആക്രമണത്തിനു ശേഷം  ഒളിവിൽ പോയ പ്രതിയ്‍ക്കായി പോലീസ് തെരച്ചിൽ തുടങ്ങി. ഗുരുതരമായി പരിക്കേറ്റ യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കിണറുകളിലെ ഇന്ധന സാന്നിധ്യം: ടാങ്കുകളുടെ സമ്മർദ്ദ പരിശോധന നടപടികൾ തുടങ്ങി, ആകെയുള്ളത് 20000 ലിറ്റർ സംഭരണ ശേഷിയുള്ള 3 ടാങ്കുകൾ
പ്ലസ് ടു വിദ്യാർഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി