കൊച്ചി നഗരത്തിൽ ക്രൈം നന്ദകുമാറിനെതിരെ ആരോപണം ഉന്നയിച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചു

Published : Mar 15, 2023, 12:24 PM ISTUpdated : Mar 15, 2023, 01:58 PM IST
കൊച്ചി നഗരത്തിൽ ക്രൈം നന്ദകുമാറിനെതിരെ ആരോപണം ഉന്നയിച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചു

Synopsis

നാട്ടുകാരും പൊലീസും ചേർന്ന് തടഞ്ഞു. യുവതിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: ക്രൈം നന്ദകുമാറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് കൊച്ചിയിൽ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂർ സ്വദേശിയായ രജനിയെന്ന യുവതിയാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. കലൂർ ദേശാഭിമാനി ജങ്ഷനിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഇവരെ നാട്ടുകാരും പൊലീസും ചേർന്ന് തടഞ്ഞു. യുവതിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവശനിലയിലായ  യുവതിയെ പൊലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃര്‍ അറിയിച്ചു. ക്രൈം നന്ദകുമാര്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്നുവെന്നാണ് യുവതിയുടെ പരാതി.

PREV
Read more Articles on
click me!

Recommended Stories

പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്ടത് അധ്യാപകൻ, ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീടിന് മുകളിൽ ഉഗ്രശബ്ദം, ഞെട്ടിത്തരിച്ച് വീട്ടുകാർ; ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട