പ്രദേശവാസികൾക്ക് ശ്വാസതടസ്സവും അലർജിയും; ഇടുക്കി പള്ളിവാസലിലെ ടാർ മിക്സിങ് പ്ലാന്‍റിനെതിരെ പരാതി

Published : Mar 15, 2023, 11:07 AM IST
പ്രദേശവാസികൾക്ക് ശ്വാസതടസ്സവും അലർജിയും; ഇടുക്കി പള്ളിവാസലിലെ ടാർ മിക്സിങ് പ്ലാന്‍റിനെതിരെ പരാതി

Synopsis

2019 ഡിസംബര്‍ മുതല്‍ തുടങ്ങിയതാണിത്. ഇപ്പോള്‍ ശ്വാസ തടസം, അലര്‍ജ്ജി തുടങ്ങിയവയൊക്കെ നാട്ടുകാരുടെ പതിവ് രോഗങ്ങളാണ്.

ഇടുക്കി: ഇടുക്കി പള്ളിവാസലിലെ ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടാര്‍മിക്സിംഗ് പ്ലാന‍്റിനെതിരെ  പരാതിയുമായി നാട്ടുകാര്‍. പ്ലാന്‍റില്‍ നിന്നും പുറത്തേക്ക് വീടുന്ന മാലിന്യങ്ങളും പകയും പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകാന്‍ തുടങ്ങിയതോടെയാണിത്. അതേ സമയം മുഴുവന്‍ അനുമതിയും നേടിയാണ് പ്ലാന‍്റ് പ്രവര്‍ത്തിക്കുന്നതെന്ന് ഉടമ പ്രതികരിച്ചു.

പള്ളിവാസലിലെ ടാര്‍ മിക്സിംഗ്  പ്ലാന‍്റില്‍ നിന്നും ദിവസവും പുകയിങ്ങനെ അന്തരീക്ഷത്തില്‍ നിറയുകയാണ്. 2019 ഡിസംബര്‍ മുതല്‍ തുടങ്ങിയതാണിത്. ഇപ്പോള്‍ ശ്വാസ തടസം, അലര്‍ജ്ജി തുടങ്ങിയവയൊക്കെ നാട്ടുകാരുടെ പതിവ് രോഗങ്ങളാണ്. ക്യാന്‍സര്‍ രോഗികളുടെ എണ്ണംവരെ കൂടുന്നു ണ്ട് പ്രദേശത്ത്. 

കുമളി ചുരക്കുളം എസ്റ്റേറ്റിലെ തോട്ടഭൂമി തിരിച്ചു പിടിക്കാൻ നടപടി; മിച്ചഭൂമി കേസ് ആരംഭിക്കാൻ അനുമതി

പ്ലാന‍്റിനെതിരെ പലതവന പരാതി നല‍്കിയതാണ് നാട്ടുകാര്‍. പക്ഷെ  ഡെപ്യൂട്ടി ഡയറക്ടര്‍ നേരിട്ടിടപെട്ടതിനാല്‍ നടപടിയെടുക്കാനാവില്ല എന്നായിരുന്നു  പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിന്‍റെ വിശദീകരണം. ഒടുവില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നാട്ടുകാര്‍. ആരോഗ്യപ്രശ്നങ്ങള്‍ കൂടിയതോടെ പ്ലാന‍്റുണ്ടാക്കുന്ന മലിനീകരണത്തെകുറിച്ച് അന്വേഷണമാവശ്യപെട്ട് സര്‍ക്കാറിന്‍റെ വിവിധ വകുപ്പുകളെയും  സമീപിച്ചു കഴിഞ്ഞു. അതേസമയം പ്ലാന്‍റിന് മുഴുവന്‍ സര്‍ക്കാര്‍ ഏജന്‍സികളുടെയും അനുമതിയുണ്ടെന്നും  നിയമങ്ങള്‍  പാലിച്ച് അന്തരീക്ഷ മലിനീകരണം ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഉടമ പ്രതികരിച്ചു.  

PREV
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം