മംഗലാപുരത്ത് നിന്ന് ട്രെയിനിൽ കോഴിക്കോട് എത്തിച്ച നാല് കിലോയിലധികം കഞ്ചാവുമായി സ്ത്രീ പിടിയിൽ

Published : Apr 18, 2025, 05:19 AM IST
മംഗലാപുരത്ത് നിന്ന് ട്രെയിനിൽ കോഴിക്കോട് എത്തിച്ച നാല് കിലോയിലധികം കഞ്ചാവുമായി സ്ത്രീ പിടിയിൽ

Synopsis

നേരത്തെ പല തവണ ലഹരിക്കടത്ത് കേസിൽ പിടിക്കപ്പെട്ടിട്ടുള്ളയാളാണ് ഇന്നലെയും പിടിയിലായ ഹൈറുന്നീസ. 

കോഴിക്കോട്: ട്രെയിൻ മാർഗം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന സ്ത്രീയെ കോഴിക്കോട് പൊലീസ് പിടികൂടി.  നാല് കിലോയിലേറെ കഞ്ചാവുമായി വെസ്റ്റ് ഹില്‍ സ്വദേശി ഖമറുന്നീസയാണ് പിടിയിലായത്. ഇവർ മംഗലാപുരത്തു നിന്നും ട്രെയിൻ മാർഗം കഞ്ചാവ് കോഴിക്കോട് എത്തിക്കുകയായിരുന്നു. പ്രതി മുൻപും കഞ്ചാവും ബ്രൗൺ ഷുഗറും കടത്തിയതിന് നിരവധി കേസുകളിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ബ്രൗൺ ഷുഗറുമായി പിടികൂടിയ കേസിൽ അഞ്ചു വർഷം തടവ് ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു.

അതേസമയം മറ്റൊരു സംഭവത്തിൽ കൊല്ലം പുനലൂരിൽ നാല് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. പുനലൂർ വാളക്കോട് സ്വദേശി സായുഷ് ദേവ്, മണിയാർ സ്വദേശി സുമേഷ് എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് ടീമും പുനലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. 

ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന പ്രതികളെ പൊലീസ് തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. പ്രതികളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നാണ് നാല് ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. യുവാക്കൾ കുറച്ചു നാളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവരുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം