
കൊല്ലം: അങ്കമാലി തുറവൂരില്‍ വീട്ടമ്മയെ പറമ്പിൽ പോള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തുറവൂര‍് കാളിയാര്‍ കുഴി ചെത്തിമറ്റത്തില്‍ സിസലിയാണ് മരിച്ചത്. രാവിലെ വീട്ടിനടുത്ത കൃഷിയിടത്തില്‍ പൊള്ളലേറ്റ് കിടക്കുന്നത് കണ്ട് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പൊലീസും ഫയര്‍ഫോഴ്സുമെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെകുറിച്ച് അങ്കമാലി പൊലീസ് അന്വേഷണം തുടങ്ങി. മൂത്ത മകനും കുടുംബത്തിനുമൊപ്പമാണ് സിസലി താമസിച്ചിരുന്നത്. മകനുമായി സ്വത്തുതര്‍ക്കമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതാണോ മരണത്തിനിടയാക്കിയതെന്ന് പൊലീസ് സംശയിക്കുന്നു.
കോഴിക്കോട്ട് സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസ്; മുഖ്യപ്രതികൾ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് തളിയിൽ ബംഗാൾ സ്വദേശിയായ സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് സ്വർണം (Gold) കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ (Arrest). തലശ്ശേരി സ്വദേശികളായ ധനേഷ്, സുജനേഷ്, റോഷൻ ആർ ബാബു എന്നിവരാണ് അറസ്റ്റിലായത്. ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരാണ് പ്രതികൾ.
2021 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. നഗരത്തിലെ സ്വർണ്ണ ഉരുക്ക് കേന്ദ്രത്തിൻ്റെ ഉടമയായ ബംഗാൾ സ്വദേശിയായ റംസാൻ അലിയെ നാലു ബൈക്കുകളിലായി എത്തിയ എട്ടംഗ സംഘം ആദ്യം ആക്രമിക്കുകയായിരുന്നു.സ്ഥാപനത്തിൽ നിന്നും ബൈക്കിലേക്ക് കയറുമ്പോൾ ഇയാളെ ചവിട്ടി താഴെയിട്ടാണ് കൈവശം ഉണ്ടായിരുന്ന സ്വർണം കവർന്നത്.പാൻ്റിൻ്റെ പോക്കറ്റിൽ കടലാസിൽ പൊതിഞ്ഞാണ് സ്വർണം സൂക്ഷിച്ചിരുന്നത്. അക്രമിക്കൾ സ്വർണ്ണം കവർന്നതോടെ റംസാൻ അലി കരഞ്ഞു ബഹളം വെച്ചപ്പോൾ ഓയെത്തിയ നാട്ടുകാരാണ് വിവരം പൊലീസിൽ ആദ്യം അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് ഫ്ലൈയിങ് സ്ക്വാഡ് ഉടനെ തന്നെ സ്ഥലത്തെത്തിയെങ്കിലും കവർച്ചക്കാർ കടന്നിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam