
കായംകുളം: 108 ആംബുലന്‍സ് (Ambulance) ജീവനക്കാരുടെ സംരക്ഷണയില്‍ കാറിനുള്ളില്‍ യുവതി പ്രസവിച്ചു (Woman deliverd). കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടു മണിയോടുകൂടിയായിരുന്നു സംഭവം. കരീലകുളങ്ങരയില്‍ താമസിക്കുന യുവതിക്ക് പുലര്‍ച്ചെ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 108 ആംബുലന്‍സ് വിളിക്കുകയും തൊട്ടടുത്ത് 108 ആംബുലന്‍സ് സേവനം ഇല്ലാത്തതിനാല്‍ യുവതിയെ കാറില്‍ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ആശുപത്രി കവാടത്തില്‍ എത്തിയപ്പോള്‍ യുവതിക്ക് വേദന കൂടുകയും കാറില്‍ നിന്ന് ഇറങ്ങി വരാന്‍ കഴിയാത്ത അവസ്ഥയുമായി. ഇതേസമയം കായംകുളം താലൂക്ക് ആശുപത്രിയിലെ 108 ആംബുലന്‍സ് മറ്റൊരു രോഗിയുമായി വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് ഈ രംഗങ്ങള്‍ കാണുന്നത്.
ഉടന്‍തന്നെ കായംകുളം 108 ആംബുലന്‍സ് ഡ്രൈവര്‍ അല്‍ മാഹീന്‍, നഴ്സ് ഷെല്‍ബി മോള്‍ എന്നിവര്‍ അടിയന്തരമായി തന്നെ യുവതിക്ക് വേണ്ട പരിചരണം നല്‍കി ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഡെലിവറി കിറ്റ് ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുത്തത് ആശുപത്രി ജീവനക്കാരെ ഏല്‍പ്പിച്ചു. ഇതിനു ശേഷമാണ് ഇവര്‍ രോഗിയുമായി അവിടെ നിന്നും തിരിച്ചത്. കരിയിലക്കുളങ്ങര പൂത്തന്‍ തറയില്‍ വീട്ടില്‍ വിനീതിന്റെ ഭാര്യ സുബിയാണ് (24) പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും ആശുപത്രിയില്‍ സുഖമായിരിക്കുന്നു.
'ഫോൺ കൊടുക്കാനാവില്ല, കെട്ടിയത് ഞാനാണ്'; ഗായത്രി വധക്കേസിൽ പ്രവീണിന്റെ ഫോൺസംഭാഷണം പുറത്ത്
തിരുവനന്തപുരം: തമ്പാനൂരിലെ (Thambanoor) ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ (Gayathri Murder Case) പ്രതിയുടെ ഫോൺസംഭാഷണം പുറത്ത്. ഗായത്രിയെ കൊലപ്പെടുത്തിയ പ്രവീണിനോട് ബന്ധു സംസാരിക്കുന്നതാണ് പുറത്തായത്. ഗായത്രിയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ എടുത്തത് പ്രവീൺ ആണ്. ഗായത്രിക്ക് ഫോൺ കൊടുക്കില്ലെന്ന് പറയുന്ന പ്രവീൺ ഗായത്രിയെ കെട്ടിയത് താനാണെന്നും മറുപടി പറയുന്നുണ്ട്. നിരവധി പ്രാവശ്യം വിളിച്ചിട്ടും മകൾക്ക് പ്രവീൺ ഫോൺ നൽകിയില്ലെന്ന് ഗായത്രിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
പൊലീസിനെതിരേയും ഗായത്രിയുടെ അമ്മ
പ്രവീൺ ഭീഷണിപ്പെടുത്തിയെന്നാണ് ഗായത്രിയുടെ അമ്മ സുജാത പറയുന്നത്. കൊലപാതകം നടന്ന ദിവസം ഗായത്രിയെ വിളിച്ചപ്പോൾ ഫോണെടുത്തത്ത് പ്രവീൺ ആണ്. ഗായത്രിക്ക് ഫോൺ കൈമാറാൻ പറഞ്ഞപ്പോൾ മോശമായി സംസാരിച്ചു. മകളെ കാണാനില്ലെന്ന് കാട്ടി കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് കാര്യമായി അന്വേഷിച്ചില്ല.
മകളെ ശല്യം ചെയ്യരുതെന്ന് പ്രവീണിനോട് പല തവണ പറഞ്ഞെങ്കിലും കേട്ടില്ല. വിവാഹ ബന്ധം വേര്‍പെടുത്തിയെന്ന് പറഞ്ഞ് പ്രവീണ്‍ തെറ്റിദ്ധരിപ്പിച്ചെന്നും ഗായത്രിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.