ഇഷ്ടിക കമ്പനിയിൽ ഇന്റർലോക്ക് കട്ടകൾ മറിഞ്ഞ് ദേഹത്ത് വീണു; യുവതിക്ക് ദാരുണാന്ത്യം

Published : May 03, 2025, 04:34 PM IST
ഇഷ്ടിക കമ്പനിയിൽ ഇന്റർലോക്ക് കട്ടകൾ മറിഞ്ഞ് ദേഹത്ത് വീണു; യുവതിക്ക് ദാരുണാന്ത്യം

Synopsis

ടിക്കോട് സ്വദേശി മുണ്ടിയാണ് മരിച്ചത്. അടുക്കിവെച്ച കട്ടകൾ ജീവനക്കാരായ രണ്ട് പേരുടെ ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് തമ്പാനങ്ങാടിയിൽ ഇഷ്ടിക കമ്പനിയിൽ ഇന്റർലോക്ക് കട്ടകൾ മറിഞ്ഞ് ദേഹത്ത് വീണ് യുവതി മരിച്ചു.  മടിക്കോട് സ്വദേശി മുണ്ടിയാണ് മരിച്ചത്. അടുക്കിവെച്ച കട്ടകൾ ജീവനക്കാരായ നിലമ്പൂർ സ്വദേശി ജോയി, മുടിക്കോട് സ്വദേശിനി മുണ്ടി എന്നിവരുടെ ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഇന്റർലോക്ക് കട്ടകൾക്കടിയിൽ കുരുങ്ങി ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുണ്ടിയെ രക്ഷിക്കാനായില്ല.
 

PREV
Read more Articles on
click me!

Recommended Stories

കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു
3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു