ഗുഡ്സ്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു

Published : Nov 26, 2018, 07:47 PM ISTUpdated : Nov 26, 2018, 07:48 PM IST
ഗുഡ്സ്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു

Synopsis

മൃതദേഹം പാളത്തിൽ നിന്ന് നീക്കാൻ താമസിച്ചതിനാൽ പതിനൊന്നുമണിയോടെ ഇതുവഴി കടന്നുപോകേണ്ടിയിരുന്ന ചെന്നൈ,മാഗ്ലൂരു എഗ്മോർ എക്‍സ്‍പ്രസ് ഇരുപതുമിനിറ്റോളം പയ്യോളി സ്റ്റഷനിൽ പിടിച്ചിട്ടു.

കോഴിക്കോട് : പയ്യോളിയിൽ ഗുഡ്‍സ്‍ ട്രെയിന്‍ തട്ടി യുവതിമരിച്ചു. തുറയൂർ പാലച്ചുവട് മീത്തലെപനോളി കണാരന്‍റെയും, ശാന്തയുടെയും മകൾ ഷിനി(36)യാണ്  മരിച്ചത്. പയ്യോളി റെയിൽവേ സ്റ്റേഷന് സമീപം ഇന്ന് (തിങ്കളാഴ്ച) രാവിലെ 10.10 ഓടെയാണ് അപകടം. 

മൃതദേഹം പാളത്തിൽ നിന്ന് നീക്കാൻ താമസിച്ചതിനാൽ പതിനൊന്നുമണിയോടെ ഇതുവഴി കടന്നുപോകേണ്ടിയിരുന്ന ചെന്നൈ,മാഗ്ലൂരു എഗ്മോർ എക്‍സ്‍പ്രസ് ഇരുപതുമിനിറ്റോളം പയ്യോളി സ്റ്റഷനിൽ പിടിച്ചിട്ടു. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തിക്കോടി സ്വദേശി ബാബുവാണ് ഷിനിയുടെ ഭർത്താവ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുന്നൂറോളം തൊഴിലാളികൾക്ക് ഹെലികോപ്റ്റർ യാത്ര ഒരുക്കി വ്യവസായി; മുന്നാറിന്‍റെ ഭംഗി ആകാശത്തുനിന്ന് ആസ്വദിച്ച് തൊഴിലാളികൾ
പാർക്കിന് പിന്നിലെ ചതുപ്പിൽ വീണ് അഞ്ച് വയസുകാരൻ മരിച്ച സംഭവം; ജംഗിൾ പാർക്കിന് സ്റ്റോപ്പ് മെമ്മോ നൽകി പ‍ഞ്ചായത്ത്