തിരുവനന്തപുരത്ത് ദാരുണ അപകടം: കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു

Published : Apr 05, 2024, 01:13 PM ISTUpdated : Apr 05, 2024, 02:23 PM IST
തിരുവനന്തപുരത്ത് ദാരുണ അപകടം: കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു

Synopsis

സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ് മറികടക്കാൻ ശ്രമിച്ചപ്പോള്‍ ഇടതുഭാഗത്ത് ചക്രങ്ങള്‍ കയറി ഇറങ്ങുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഷീജ മരിച്ചു. നെയ്യാറ്റിൻകര ടൗണിൽ രണ്ട് ക്ഷേത്ര ഉത്സവങ്ങളുടെ ഭാഗമായി ഗതാഗത തടസ്സമുണ്ട്.ഇതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

രാവിലെ താമരശ്ശേരി ചുരത്തിൽ  പിക്കപ്പ് വാൻ മറിഞ്ഞ് ഡ്രൈവറടക്കം രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. കർണാടകയിൽ നിന്ന് വാഴക്കുല കയറ്റിവന്ന വാഹനം മൂന്നാം വളവിൽ നിന്നും രണ്ടാം വളവിലേക്ക് 20 അടി താഴ്ചയിലേക്ക് ആണ് മറിഞ്ഞത്. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. വാഹനം പാടേ തകർന്നു, പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും, യാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.  പരിക്കേറ്റ കർണാടക സാമ്രാജ് നഗർ സ്വദേശികളെ  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു,പിക്കപ്പ് വാൻ അപകട സ്ഥലത്തു നിന്നും അടിവാരം പോലിസ് ഔട്ട് പോസ്റ്റിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി