കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ അപകടം; മകനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Published : Jun 17, 2025, 10:36 AM IST
accident

Synopsis

കല്ലടിക്കോട് ചുങ്കം കളപ്പാറ സ്വദേശി ലിസിയാണ് മരിച്ചത്. അപകടത്തിൽ ലിസി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ഓടിച്ചിരുന്ന ടോണി തോമസിനും പരിക്കേറ്റു.

പാലക്കാട്: പാലക്കാട് കല്ലടിക്കോട് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ സ്ത്രീ മരിച്ചു. കല്ലടിക്കോട് ചുങ്കം കളപ്പാറ സ്വദേശി ലിസിയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ലിസിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ലിസി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ഓടിച്ചിരുന്ന ടോണി തോമസിനും പരിക്കേറ്റു.

ഇന്ന് രാവിലെ കല്ലടിക്കോട് ചുങ്കത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. ദേശീയപാതയിൽ വെച്ച് വാഹനം മറികടക്കുന്നതിനിടെ ലിസി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം കാറിടിച്ച് മറിയുകയായിരുന്നു. ദേശീയപാതയിലേക്ക് തെറിച്ച ലിസി എതിർദിശയിൽ വന്ന പിക്കപ്പ് വാൻ ശരീരത്തിലൂടെ കയറിയിറങ്ങി ഗുരുതര പരിക്കേറ്റാണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

 

PREV
Read more Articles on
click me!

Recommended Stories

മദ്യലഹരിയിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനും പൊലീസിനും നേരെ ആക്രമണം; കൊല്ലത്ത് മൂന്ന് യുവാക്കൾ അറസ്റ്റിൽ
തെരഞ്ഞെടുപ്പ് പ്രമാണിച്ച് രണ്ട് ദിവസം ഡ്രൈ ഡേ; സാഹചര്യം മുതലാക്കി അനധികൃത മദ്യവിൽപ്പന, കയ്യോടെ പൊക്കി പൊലീസ്