
കുണ്ടന്നൂർ: തൃശ്ശൂരിൽ കൃഷിയിടത്തിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന ഭർത്താവിനും ഷോക്കേറ്റു. കുണ്ടന്നൂർ തെക്കേക്കര മാളിയേക്കൽ വീട്ടിൽ ബെന്നിയുടെ ഭാര്യ (48) ജൂലിയാണ് ഷോക്കേറ്റ് മരിച്ചത്. എരുമപ്പെട്ടി കുണ്ടന്നൂരിൽ വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ തേങ്ങ പെറുക്കാനായി പോയപ്പോഴായിരുന്നു അപകടം. പറമ്പിലെ മോട്ടോർ പുരയിലേക്ക് പോയിരുന്ന വൈദ്യുതി ലൈൻ പൊട്ടിവീണ് അതിൽ നിന്നാണ് ജൂലിക്ക് ഷോക്കേറ്റത്. ജൂലിക്കൊപ്പമുണ്ടായിരുന്ന ഭർത്താവ് ബെന്നിക്കും ഷോക്കേറ്റുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ജൂലിയെ ഉടനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam