പത്തനംതിട്ടയിൽ നിന്നും പത്തനാപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ താഴൂർ കടവ് - ചന്ദനപ്പള്ളി - കൊടുമൺ - ഏഴംകുളം വഴി പത്തനാപുരത്തേക്ക് പോകണമെന്ന് പൊലീസ് അറിയിച്ചു.

പത്തനംതിട്ട: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നാളെ മലയോര ഹൈവേയിൽ ഗതാഗത നിയന്ത്രണം. പത്തനംതിട്ട മുതൽ പത്തനാപുരം വരെയുള്ള ഭാഗത്ത് ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 5 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് ഐപിഎസ് അറിയിച്ചു. ഓട്ടോറിക്ഷകൾ കാറുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. പത്തനംതിട്ടയിൽ നിന്നും പത്തനാപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ താഴൂർ കടവ് - ചന്ദനപ്പള്ളി - കൊടുമൺ - ഏഴംകുളം വഴി പത്തനാപുരത്തേക്ക് പോകണമെന്ന് പൊലീസ് അറിയിച്ചു.

പത്തനംതിട്ടയിലേക്ക് വരുന്ന വാഹനങ്ങളും ഇതേ റൂട്ടിൽ വരേണ്ടതാണ്. ഓട്ടോറിക്ഷകൾ ബൈക്കുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും നിർദ്ദേശാനുസരണം റോഡിൽ നിന്ന് മാറ്റി പാർക്ക് ചെയ്യേണ്ടതാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഉപരാഷ്ട്രപതി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഉച്ചയ്ക്ക് 2.10- ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി. തുടര്‍ന്ന് ചങ്ങനാശ്ശേരിക്ക് പോകുന്ന അദ്ദേഹം എസ്.ബി. കോളജിന്റെ ശതാബ്ദിയാഘോഷ സമാപനച്ചടങ്ങില്‍ പങ്കെടുക്കും. രാത്രി കൊച്ചിയില്‍ തങ്ങുന്ന ഉപരാഷ്ട്രപതി ഞായറാഴ്ച 11-ന് തൃശ്ശൂരില്‍ നടത്തറ ഗാനാശ്രമത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കും. ഒന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് മടങ്ങിപ്പോകും.