സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കവേ പൊലീസുകാർ സഞ്ചരിച്ച ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു

Published : Jul 28, 2025, 08:25 AM IST
Sreedevi

Synopsis

പരിക്കേറ്റ ശ്രീദേവിയ ഉടൻതന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

തൃശൂർ: പൊലിസുകാർ സഞ്ചരിച്ച ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആർത്താറ്റ് ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന മഠത്തിപറമ്പിൽ ജനാർദ്ദന പ്രഭുവിന്റെ ഭാര്യ ശ്രീദേവി (54)യാണ് മരിച്ചത്. തിങ്കളാഴ്ച്‌ച വൈകീട്ട് ഏഴിന് ആർത്താറ്റ് പള്ളിക്ക് സമീപത്താണ് അപകടമുണ്ടായത്. കുന്നംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ അജിൽ, ജ്യോതിഷ് എന്നിവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. 

കുന്നംകുളം ഭാഗത്ത് നിന്ന് ചാട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്ന പൊലിസുകാർ സഞ്ചരിച്ചിരുന്ന ബൈക്ക് സീബ്രാ ക്രോസിലൂടെ റോഡ് മുറിഞ്ഞു കടക്കുകയായിരുന്ന ശ്രീദേവിയെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ശ്രീദേവിയ ഉടൻതന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിലേക്കും മാറ്റിയിരുന്നു. ശ്രീദേവിയുടെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി പരിശോധന; 380 ഗ്രാം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
മദ്യലഹരിയിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനും പൊലീസിനും നേരെ ആക്രമണം; കൊല്ലത്ത് മൂന്ന് യുവാക്കൾ അറസ്റ്റിൽ