ഒരു വർഷത്തിനിടെ രണ്ടാം തവണ, ക്യു ആർ കോഡ് പോലും വിട്ടില്ല, ഇത്തവണ പണം തട്ടിയത് പാന്റ്സും ഷർട്ടുമിട്ടെത്തിയ 'സാധാരണക്കാരൻ'

Published : Jul 28, 2025, 07:31 AM IST
Kerala Police

Synopsis

രണ്ടുമാസം മുൻപ് ക്ഷേത്രം ഭരണസമിതി ഭണ്ഡാരം തുറന്ന് പണം തിട്ടപ്പെടുത്തിയിരുന്നു. അതിനാൽ കൂടുതൽ പണം ഉണ്ടായിരുന്നില്ല

തിരുവങ്ങാട്: തലശ്ശേരി തിരുവങ്ങാട് ശിവക്ഷേത്രത്തിൽ വീണ്ടും കവർച്ച. പാന്റ്സും ഷർട്ടുമിട്ടെത്തിയ മോഷ്ടാവ് ക്ഷേത്ര ഭണ്ഡാരം കുത്തിതുറക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ തലശേരി പൊലീസ് അന്വേഷണം തുടങ്ങി. ഞായാറാഴ്ച്ച പുലർച്ചെ ക്ഷേത്രത്തിലെത്തിയ സുരക്ഷാ ജീവനക്കാരനാണ് തുറന്നു കിടക്കുന്ന ഭണ്ഡാരം കണ്ടത്. ഒരു വർഷത്തിനിടെ രണ്ടാമത്തെ കവർച്ച.

പാന്റസും ഷർട്ടും ധരിച്ചെത്തിയ കളളൻ. പുറമെ കണ്ടാൽ സാധാരണക്കാരന്റെ വേഷം, മുഖം മറച്ചിട്ടുണ്ട്. രാത്രി 12 മണിയോടെ ഭണ്ഡാരം തുറന്നു, കവർച്ച നടത്തി മടങ്ങി. രണ്ടുമാസം മുൻപ് ക്ഷേത്രം ഭരണസമിതി ഭണ്ഡാരം തുറന്ന് പണം തിട്ടപ്പെടുത്തിയിരുന്നു. അതിനാൽ കൂടുതൽ പണം ഉണ്ടായിരുന്നില്ല. സമീപം ഭക്തർക്ക് പണമിടാൻ ക്ഷേത്രം ക്യൂ ആർ കോഡും. ചില്ലറയും നോട്ടുമായി ആറായിരം രൂപ നഷ്ടമായിട്ടുണ്ടെന്നാണ് നിഗമനം. ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസറുടെ പരാതിയിൽ കേസെടുത്ത തലശേരി പോലീസ് അന്വേഷണം തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് കുറുകെ ഇന്നോവ വട്ടം വെച്ചു, ഡ്രൈവറെ തല്ലി, ബസിന്‍റെ താക്കോൽ ഊരിയെടുത്ത് പോയി; 3 പേർ പിടിയിൽ
ഗുരുവായൂരിൽ കല്യാണ മേളം; ഒറ്റ ദിവസം 140 വിവാഹങ്ങൾ, നോൺ സ്റ്റോപ്പായി നടന്നത് 60 കല്യാണം