അങ്കമാലിയില്‍ സ്വകാര്യ ബസ്സിടിച്ച് വഴിയാത്രക്കാരി മരിച്ചു

By Web TeamFirst Published Jun 12, 2019, 10:24 AM IST
Highlights

അങ്കമാലി എളവൂർകവലയിൽ സ്വകാര്യ ബസ്സിടിച്ച് വഴിയാത്രക്കാരി മരിച്ചു. ബുധനാഴ്ച രാവിലെ 7.30നാണ് അപകടം നടന്നത്.

അങ്കമാലി: ദേശീയ പാതയിൽ അങ്കമാലി എളവൂർകവലയിൽ സ്വകാര്യ ബസ്സിടിച്ച് വഴിയാത്രക്കാരി മരിച്ചു. കൊരട്ടി കോനൂർ പൂമുള്ളി വീട്ടിൽ ലീല (55) വയസ്സ് ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 നാണ് അപകടം നടന്നത്. 
മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

click me!